സ്വാതന്ത്ര്യദിനം രാഷ്ട്രീയം പറയാനുള്ള ദിനമല്ല: രാഹുല്‍ ഗാന്ധി

 


ന്യൂഡല്‍ഹി: (www.kvartha.com 15.08.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് നേതൃത്വം. മുന്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചില്ല.

ഇന്ന് രാഷ്ട്രീയം പറയാനുള്ള ദിവസമല്ല. നമുക്ക് നാളെ സംസാരിക്കാമെന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി.

സോണിയ ഗാന്ധിയാകട്ടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അവര്‍ക്ക് സ്വാതന്ത്ര്യദിനമാശംസിച്ച് മടങ്ങി.

യുപിഎ സര്‍ക്കാരിന്റെ അഴിമതി ഭരണത്തെ കുറിച്ച് മോഡി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആരോപണമുന്നയിച്ചിരുന്നു.

സ്വാതന്ത്ര്യദിനം രാഷ്ട്രീയം പറയാനുള്ള ദിനമല്ല: രാഹുല്‍ ഗാന്ധി


അഴിമതിയെ കുറിച്ച് നമ്മുടെ രാജ്യത്ത് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ രോഗിയായ ഒരാള്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുപോലെയാണത്. അഴിമതിക്കാര്‍ തന്നെയാണ് അഴിമതി എങ്ങനെ തടയാമെന്ന് പ്രസംഗിക്കുന്നത് മോഡി പറഞ്ഞു.

SUMMARY: Congress President Sonia Gandhi and her deputy Rahul Gandhi today refrained from commenting on Prime Minister Narendra Modi's Independence Day speech, with the party vice president saying it is not a day of politics.

Keywords: Independence speech, Sonia Gandhi, Rahul Gandhi, Congress, Prime Minister, Narendra Modi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia