വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ട പലായനം കൂടുതല്‍ നഗരങ്ങളിലേയ്ക്ക് വ്യാപിക്കുന്നു
Aug 17, 2012, 13:07 IST
മുംബൈ: അസമിലെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വര്‍ഗീയ കലാപം പടരുകയാണെന്ന ആശങ്കയെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ട പലായനം കൂടുതല്‍ നഗരങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. ചെന്നൈ, മുംബൈ, പൂനെ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ നിന്നും കൂട്ടപലായനങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. അസമിലെ കോക്രാജഹറില്‍ ജൂലൈ മാസത്തിലാണ് മുസ്ലീങ്ങളും ബോഡോ വംശജരും തമ്മിലുള്ള വര്‍ഗീയ കലാപം പൊട്ടിപുറപ്പെട്ടത്. പിന്നീട് കലാപം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേയ്ക്കും വ്യാപിച്ചു. ബക്സ, നല്‍ബാരി, കാം രൂപ് ജില്ലകളില്‍ നിന്നും വ്യാഴാഴ്ചയും അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചെന്നൈയില്‍ നിന്നും മൂവായിരത്തിലേറേ പേരാണ് സ്വദേശങ്ങളിലേയ്ക്ക് മടങ്ങാനായി റെയില്‍ വേയെ സമീപിച്ചത്. എന്നാല്‍ എഗ്മോര്‍-ദിബ്രുഗാര്‍ഗ് എക്സ്പ്രസില്‍ 300പേര്‍ക്കുള്ള ടിക്കറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ളവര്‍ ബാംഗ്ലൂരില്‍ നിന്നുമെത്തുന്ന ട്രയിനുകള്‍ക്ക് വേണ്ടി സ്റ്റേഷനില്‍ കാത്തിരിക്കുകയാണ്.
ഇതിനിടെ മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ വന്‍ തോതില്‍ സ്വദേശങ്ങളിലേയ്ക്ക് മടങ്ങുന്നതായി റിപോര്‍ട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കായി എല്ലാ സുരക്ഷിതത്വവും കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാകുമെന്ന ഭയം നിമിത്തം 6,800 പേരാണ് ബുധനാഴ്ച മൂന്ന് ട്രെയിനുകളിലായി സംസ്ഥാനം വിട്ടത്.

അസാമില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ 19 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. കൊക്രാജഹറില്‍ ഒന്‍പത് മുസ്ലീങ്ങള്‍ക്ക് നേരെ അക്രമികള്‍ ആസിഡ് ആക്രമണം നടത്തി.
10 ബോഡോ വംശജരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിതി ഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും കലാപത്തെ ഫലപ്രദമായി നേരിടാന്‍ സാധിച്ചിട്ടില്ല.
English Summery
NEW DELHI: Fearing reprisals over the violence against Muslims in Assam, people from the northeast continued to flee from cities such as Bangalore, Chennai, Pune and Mumbai, even as ethnic clashes between Bodos and Muslims that began in July spread to Baksa, Nalbari and Kamrup districts on Thursday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.