ഇന്ത്യയില്‍ ഗ്രൂപ്പ് എസ്.എം.എസ്, എം.എം.എസുകള്‍ക്ക് വിലക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്ത്യയില്‍ ഗ്രൂപ്പ് എസ്.എം.എസ്, എം.എം.എസുകള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗ്രൂപ്പ് എസ്.എം.എസ്, എം.എം.എസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗാണ്‌ ഇത്‌ സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ന്‌ (വെള്ളിയാഴ്ച) മുതല്‍ 15 ദിവസത്തേയ്ക്കാണ്‌ വിലക്ക്.

ആക്രമണ ഭയം നിമിത്തം ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ വിലക്ക്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ആക്രമിക്കപ്പെടുമെന്ന എസ്.എം.എസുകള്‍ വ്യാപകമായി പ്രചരിക്കുന്നതിനാലാണ്‌ നടപടി. ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന്‌ ആര്‍.കെ സിംഗ് പറഞ്ഞു. 

അസം കലാപത്തിന്റെ പാശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങുകയാണ്. മെട്രോ നഗരങ്ങളായ ബംഗളുരു, പൂനൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും പലായനം ചെയ്യുന്നത്. 

അസം കലാപത്തിന്റെ പാശ്ചാത്തലത്തില്‍ വടക്കു കിഴക്കു നിന്നുള്ളവര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

English Summery
New Delhi: Even as exodus of people from the North East from cities of Bangalore and Hyderabad continued for the third day on Friday, Union Home Secretary RK Singh announced a ban on bulk SMSes and MMSes. 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia