'ബിജെപി എംപിമാരുടെ മക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്നത് എന്റെ തീരുമാനം'; രാജവംശ രാഷ്ട്രീയത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ADVERTISEMENT


ന്യൂഡല്‍ഹി: (www.kvartha.com 15.03.2022) നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിമാരുടെ മക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്നത് തന്റെ തീരുമാനമായിരുന്നുവെന്നും അത് രാജവംശ രാഷ്ട്രീയത്തിന്റെ ഭാഗമായതിനാലാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് ശേഷം നടന്ന ബിജെപി എംപിമാരുടെ ആദ്യ പ്രതിവാര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിരവധി എംപിമാരും പാര്‍ടി നേതാക്കളും അവരുടെ മക്കള്‍ക്ക് വേണ്ടി അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ടികറ്റ് തേടിയിരുന്നു, അവരില്‍ പലര്‍ക്കും ടികറ്റ് നിഷേധിക്കപ്പെട്ടു. ബിജെപി എംപിമാരുടെ മക്കള്‍ക്ക് മത്സരിക്കാന്‍ ടികറ്റ് ലഭിച്ചില്ല, കാരണം അത് രാജവംശ രാഷ്ട്രീയത്തിന് കീഴിലാണ്. ഞാന്‍ കാരണം അവര്‍ക്ക് ടികറ്റ് ലഭിച്ചില്ല.' -പ്രധാനമന്ത്രി മോദി പറഞ്ഞു.

'ബിജെപി എംപിമാരുടെ മക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്നത് എന്റെ തീരുമാനം'; രാജവംശ രാഷ്ട്രീയത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുപിയില്‍ ബിജെപി ടികറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമാജ്വാദി പാര്‍ടിയില്‍ ചേര്‍ന്ന ബിജെപി എംപി റീത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്കിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. രാജവംശ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും രാജവംശങ്ങള്‍ ജാതീയതയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords:  New Delhi, News, National, Prime Minister, Narendra Modi, PM, Politics, BJP, No Tickets To MPs' Children 'Because Of Me': PM.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia