Negligence | റോഡ് സൗകര്യങ്ങളില്ലാത്തതിനാല്‍ ചികിത്സ വൈകി; മലയോര ഗ്രാമത്തില്‍ പാമ്പ് കടിയേറ്റ കൗമാരക്കാരിക്ക് ദാരുണാന്ത്യം

 
No road to reach hospital, 13 year old girl dies of snakebite in Tamil Nadu

Photo Credit: X/Dhivakar TVK

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മരിച്ചത് വട്ടുവനഹള്ളിയിലെ 13 കാരി.
● കമ്പില്‍ കെട്ടി ചുമന്നത് 8 കിലോമീറ്റര്‍.
● കുന്നിറങ്ങാന്‍ 2 മണിക്കൂറെടുത്തു. 
● വേദനാജനകമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി. 

ചെന്നൈ: (KVARTHA) പാമ്പ് കടിയേറ്റ് മലയോര ഗ്രാമത്തില്‍നിന്ന് കമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ച 13 കാരിയെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കാന്‍ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ വൈകിയതിനാല്‍ കൗമാരക്കാരിക്ക് ദാരുണാന്ത്യം. ധര്‍മപുരി ജില്ലയില്‍ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് മരിച്ചത്. 

Aster mims 04/11/2022

വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് തമിഴ്നാട് ആലക്കാട്ട് രുദ്രപ്പയുടെയും ശിവലിംഗിയുടെയും മകള്‍ കസ്തൂരിയെ പാമ്പ് കടിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം പച്ചില പറിക്കുന്നതിനിടെയാണ് പാമ്പ് കടിയേല്‍ക്കുന്നത്. സംഭവം നടന്ന ഉടനെ തന്നെ വീട്ടുകാരും ഗ്രാമവാസികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ചുമന്ന് എട്ടു കിലോമീറ്റര്‍ താണ്ടി സീങ്കഡു ഗ്രാമത്തിലെ വാഹനം കയറാവുന്ന സ്ഥലത്തെത്തിക്കാന്‍ ശ്രമിച്ചു.

വട്ടുവനഹള്ളിയിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ എത്തിക്കാനായില്ല. എട്ട് കിലോമീറ്ററോളം മരത്തടിയില്‍ തുണി കൊണ്ട് തൊട്ടിലുണ്ടാക്കി ചുമന്നാണ് കസ്തൂരിയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുന്നിറങ്ങാന്‍ തന്നെ രണ്ടുമണിക്കൂറെടുത്തു. അവിടെനിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കസ്തൂരിയെ തുണിത്തൊട്ടിലില്‍ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചിച്ചു. കസ്തൂരിയുടെ മരണം വേദനാജനകമാണെന്ന പറഞ്ഞ സ്റ്റാലിന്‍, കുടുംബത്തിന് ദുരിതാശ്വാസ തുകയായി മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചു. 

അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരില്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും രാഷ്ട്രീയക്കാരും അധികൃതരും തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുന്നത്. റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ പലപ്പോഴും ചികിത്സ വൈകി അപകടങ്ങളുണ്ടാകാറുണ്ടെന്നും ഇവര്‍ പരാതിപ്പെട്ടു. 15 കി.മി നടന്ന് വേണം ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താനെന്നും ഇവര്‍ പറയുന്നു.

പെന്നാഗരം താലൂക്കിലെ വട്ടുവനല്ലി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമായ ആലക്കാട്ട് നിവാസികള്‍ ഏറെ നാളായി നേരിടുന്ന പ്രശ്‌നമാണ് ഗ്രാമത്തിലേക്ക് റോഡ് ഇല്ലാത്തത്. സമുദ്രനിരപ്പില്‍ നിന്ന് 1,132 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആലക്കാട്ട് ഗ്രാമത്തില്‍ 42 കുടുംബങ്ങളിലായി 153 പേരാണ് താമസിക്കുന്നത്. കുത്തനെയുള്ള 3.5 കിലോമീറ്റര്‍ കയറ്റവും, ഇടതൂര്‍ന്ന വനപാതകളിലൂടെ നാല് കിലോമീറ്റര്‍ ട്രെക്കിംഗും നടത്തിയാല്‍ മാത്രമേ ഈ ഗ്രാമത്തിലേക്ക് എത്തിച്ചേരാനാകൂ.

#snakebite #ruralindia #healthcare #infrastructure #tamilnadu #india

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia