ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 18.05.2016) വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലെത്തിക്കാന്‍ കഴിയാത്ത മോഡി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് യോഗ ഗുരു ബാബ രാംദേവ്. അതേസമയം പ്രധാനമന്ത്രി മോഡിയുമായി പ്രശ്നങ്ങളില്ലെന്നും രാം ദേവ് പറഞ്ഞു.
പലയിടത്തും ചെല്ലുമ്പോള്‍ ജനങ്ങള്‍ തന്നോട് ഇക്കാര്യം ചോദിക്കാറുണ്ടെന്നും രാംദേവ്. കള്ളപ്പണം പോലുള്ള നിരവധി വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് മോഡി സര്‍ക്കാരിനോട് അതൃപ്തിയുണ്ടെന്നും രാംദേവ് പറഞ്ഞു.
കള്ളപ്പണത്തിന്റെ 80 ശതമാനം ഇന്ത്യയില്‍ തന്നെയുണ്ടെന്നും അവശേഷിക്കുന്ന 20 ശതമാനം മാത്രമാണ് വിദേശത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഖനനം, സ്വര്‍ണ, രാഷ്ട്രീയം, മയക്കുമരുന്ന് തുടങ്ങിയ മേഖലകളിലുള്ളവരുടെ കൈവശമാണ് ഏറ്റവുമധികം കള്ളപ്പണമുള്ളതെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം സര്‍ക്കാരിന്റെ കൈകളിലെത്തിയാല്‍ രാജ്യത്തിനത് വന്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണ വിഷയത്തില്‍ അരുണ്‍ ജെയ്റ്റ്ലിയുമായി ഞാന്‍ സംസാരിച്ചു. അമിത് ഷായുമായും മുതിര്‍ന്ന മന്ത്രിമാരായ സുരേഷ് പ്രഭുവുമായും സംസാരിച്ചു. മോഡിക്കും എനിക്കുമിടയില്‍ പ്രശ്നങ്ങളില്ല. ഭാവിയിലും ഉണ്ടാകില്ല. ഞാന്‍ മോഡിയില്‍ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല. നേട്ടമുണ്ടാക്കുന്ന ഒരു പ്രധാനമന്ത്രിയായി മോഡിയെ കാണണമെന്നാണ് എന്റെ ആഗ്രഹമെന്നും രാം ദേവ് പറഞ്ഞു.
SUMMARY: New Delhi: Yoga guru Ramdev on Monday, May 16 said the government’s inability to bring back black money stashed abroad is leading to “frustration” among people but claimed there was no rift between him and Prime Minister Narendra Modi.
Keywords: Baba Ramdev, Yoga, Narendra Modi, Black Money, New Delhi, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.