Non Veg | ഡെല്‍ഹി സര്‍വകലാശാലയുടെ ഹന്‍സ്രാജ് കോളജ് ഹോസ്റ്റലില്‍ ഇനി നോണ്‍ വെജ് ഭക്ഷണം വിളമ്പില്ല; വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ തീരുമാനം എടുത്തതാണെന്ന് പ്രിന്‍സിപല്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി സര്‍വകലാശാലയുടെ ഹന്‍സ്രാജ് കോളജ് ഹോസ്റ്റലില്‍ ഇനി നോണ്‍ വെജ് ഭക്ഷണം വിളമ്പില്ലെന്ന തീരുമാനമെടുത്തതായി റിപോര്‍ട്. കോവിഡ് ഇടവേളയ്ക്ക് ശേഷം ഓഫ്ലൈന്‍ പഠനം പുനരാരംഭിച്ചതോടെയാണ് തീരുമാനം. കോളജ് പ്രിന്‍സിപല്‍ പ്രൊഫസര്‍ രമയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ തീരുമാനം എടുത്തതാണെന്ന് പ്രിന്‍സിപല്‍ പറഞ്ഞതായി റിപോര്‍ടുകള്‍ പറയുന്നു. എന്നാല്‍, കുട്ടികളുമായി ആലോചിച്ചതിനു ശേഷമായിരിക്കും കമ്മറ്റി മാംസാഹാരം വിളമ്പുന്നത് നിര്‍ത്തിയതെന്ന് പ്രിന്‍സിപല്‍ വ്യക്തമാക്കി.
'വെജിറ്റേറിയന്‍ മാത്രം വിളമ്പുന്നതില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഞങ്ങളുടെ കോളജ് കാന്റീനില്‍ ഒരിക്കലും നോണ്‍ വെജ് വിളമ്പിയിട്ടേയില്ല. കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നോണ്‍ വെജ് വിളമ്പാനുള്ള സൗകര്യം അവസാനിപ്പിച്ചതാണ്' -പ്രിന്‍സിപല്‍ കൂട്ടിച്ചേര്‍ത്തു.
Keywords: New Delhi, News, National, University, Food, Students, No non-veg in Delhi University's Hansraj College.

