ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാഞ്ചി: (www.kvartha.com 08.06.2014) കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നതിനെ മനുഷ്യക്കടത്താണെന്ന് പറയാനാകില്ലെന്ന് ഝാര്‍ഖണ്ഡിലെ ഗോണ്ട ഡി.വൈ.എസ്.പി അജിത് കുമാര്‍. ഇന്ത്യാ വിഷന്‍ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പഠനത്തിനായി ഇതിന് മുമ്പും കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും, സാമ്പത്തികവും പിന്നോക്കാവസ്ഥയും അസൗകര്യങ്ങളുമാണ് ഇതിന് കാരണമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
അതേസമയം മിക്ക സ്‌കൂളുകളിലും പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത അവസ്ഥയാണെന്നും 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കും പലപ്പോഴും ക്ലാസുകളില്‍ ഉണ്ടാവുക എന്നും ഇന്ത്യാ വിഷന്‍ റിപോര്‍ട്ട് ചെയ്യുന്നു. കുടുംബാംഗങ്ങള്‍ കൂടുമ്പോള്‍ നിത്യചെലവിന് വകയില്ലാതാകുന്നുവെന്നും ഇതുമൂലം മികച്ച പഠനത്തിനായി കുട്ടികളെ അനാഥാലയങ്ങളിലേക്ക് അയക്കുന്നുവന്നും ഇന്ത്യാ വിഷന്‍ റിപോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് പശ്ചിമ ബംഗാള്‍ സാമൂഹ്യ നീതിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ സര്‍ക്കാരും അറിയിച്ചിരുന്നു.

Keywords : National, Orphans, Controversy, Indiavision Channel, Report, Police, Investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.