യുപിയില്‍ പുതിയ അടവ് നയവുമായി മുലായം സിംഗ്; മഹാ സഖ്യമില്ല, പക്ഷേ...

 


ലഖ്‌നൗ: (www.kvartha.com 10.11.2016) ബീഹാറിലേതു പോലെ യുപിയില്‍ മഹാസഖ്യമുണ്ടാകില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഇനി ആര്‍ക്കെങ്കിലും സമാജ് വാദി പാര്‍ട്ടിയുമായി ഒത്തുചേര്‍ന്ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ ലയിക്കാമെന്നും മുലായം സിംഗ്.

ഈ മാസം ആദ്യം നടന്ന സമാജ് വാദി പാര്‍ട്ടി സില്‍ വര്‍ ജൂബിലി ആഘോഷ പരിപാടികളില്‍ രാഷ്ട്രീയ ജനത ദള്‍ നേതാവ് ലാലു പ്രസാദ്, ജെഡിയു നേതാവ് ശരത് യാദവ് എന്നിവര്‍ പങ്കെടുത്തിരുന്നു. മൂവരും ചേര്‍ന്ന് യുപിയില്‍ മഹാസഖ്യം രൂപീകരിക്കുമെന്ന ഊഹാപോഹത്തിന് ഇത് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ് മുലായമിന്റെ പുതിയ പ്രസ്താവന.

കൂടാതെ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റായ പ്രശാന്ത് കിഷോര്‍ മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തിയതും മഹാസഖ്യ വാര്‍ത്തയ്ക്ക് കരുത്തേകിയിരുന്നു. എന്നാല്‍ ആരുമായും സഖ്യമില്ലെന്നും തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നത് മഹാസഖ്യം മൂലമായിരുന്നു. മഹാസഖ്യ സാധ്യത നേതാക്കള്‍ തള്ളുന്നതോടെ ബിജെപിക്ക് വിജയസാധ്യത ഏറുന്നുണ്ട്.
യുപിയില്‍ പുതിയ അടവ് നയവുമായി മുലായം സിംഗ്; മഹാ സഖ്യമില്ല, പക്ഷേ...

SUMMARY: There will be no Bihar-type 'Mahagatbandhan' (or Grand Alliance) in Uttar Pradesh ahead of the crucial Assembly election, Samajwadi Party supremo Mulayam Singh Yadav said today.

Keywords: National, SP, BSP, Mulayam Singh Yadav, Assembly Poll,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia