13 ദിവസം പിന്നിട്ട് ജലസത്യാഗ്രഹം

 


13 ദിവസം പിന്നിട്ട് ജലസത്യാഗ്രഹം
ഭോപാല്‍: മദ്ധ്യപ്രദേശിലെ ഖാന്ധ്വ പ്രദേശത്ത് 51 പേരടങ്ങുന്ന പ്രക്ഷോഭകര്‍ 13 ദിവസമായി വെള്ളത്തിലാണ്‌. സര്‍ക്കാരിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഈ പാവങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വന്‍ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്.

മദ്ധ്യപ്രദേശില്‍ മഴ കനത്തതോടെ ഓം കരേശ്വര്‍ ഡാം തുറന്നുവിട്ടതാണ്‌ ഗ്രാമീണരെ പ്രകോപിപ്പിച്ചത്. ഡാം തുറന്നുവിട്ടതോടെ നൂറുകണക്കിനു വീടുകള്‍ വെള്ളത്തിനടിയിലായി. ജനങ്ങളെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അപൂര്‍വ്വമായ ജലസത്യാഗ്രഹത്തിന്‌ ഗ്രാമീണര്‍ മുന്നിട്ടിറങ്ങിയത്.

ശക്തമായ മഴയില്‍ നര്‍മ്മദാ നദി അപകടകരമായി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ്‌ ഓം കരേശ്വര്‍ ഡാം തുറന്നുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം സുപ്രീം കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്ന്‌ പ്രക്ഷോഭകര്‍ ചൂണ്ടിക്കാണിക്കുന്നു. ഡാമിന്റെ ജലപരിധി ഉയര്‍ത്തുന്നതിന്‌ ആറ് മാസം മുന്‍പ് തന്നെ ഡാമിന്‌ സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റണമെന്നാണ്‌ സുപ്രീം കോടതി ഉത്തരവ്.

13 ദിവസമായി പ്രക്ഷോഭകര്‍ വെള്ളത്തില്‍ കഴിഞ്ഞിട്ടും പ്രക്ഷോഭകര്‍ക്കാവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

SUMMERY: Bhopal: In Madhya Pradesh's Khandwa area, 51 people stayed immersed in water for the 13th day today in what's being called a 'jal satyagraha'.

Keywords: National, Madhya Pradesh, Khandwa, Jal Sathyagraha, Protesters, Immersed in water, Omkareswar Dam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia