നിതാരി കൊലയാളി സുരേന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

 


ADVERTISEMENT

അലഹാബാദ്: (www.kvartha.com 28/01/2015) കുപ്രസിദ്ധമായ നിതാരി പരമ്പര കൊലക്കേസ് പ്രതി സുരേന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അലഹാബാദ് ഹൈക്കോടതിയാണ് വധശിക്ഷ ഇളവ് ചെയ്തത്.

ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം നേരിട്ടതിനാലാണ് വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതെന്ന് കോടതി അറിയിച്ചു.

കോലിയുടെ വധശിക്ഷ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ട് തവണയും സുപ്രീം കോടതി വധശിക്ഷ സസ്‌പെന്‍ഡ് ചെയ്തു.

നിതാരി കൊലയാളി സുരേന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി യുപിയിലെ നോയിഡയ്ക്കടുത്തുള്ള നിതാരിയിലെ വ്യവസായി മൊനീന്ദര്‍ സിംഗിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു കോലി. സമീപ പ്രദേശങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു കോലി. 16 പെണ്‍കുട്ടികളെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് കണക്കുകള്‍.

SUMMARY: The death sentence of Surender Koli, convicted in 2006 Nithari serial killings case, was on Wednesday commuted to life imprisonment by the Allahabad High Court on the ground of “inordinate delay” in deciding his mercy petition.

Keywords: Nithari, Murderer, Surendre Koli, Life term, Death,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia