SWISS-TOWER 24/07/2023

പതിവ് കലാപരിപാടിയുമായി എന്‍.ഐ.എ; തീവ്രവാദബന്ധമുണ്ടെന്നാരോപിച്ച് 11 പേരെ കസ്റ്റഡിയിലെടുത്തു

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 29.06.2016) തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഹൈദരാബാദില്‍ നടത്തിയ റെയ്ഡില്‍ പതിനൊന്ന് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നത്.

തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡുകള്‍ നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

നഗരത്തിലെ 10 കേന്ദ്രങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയതെന്ന് എന്‍.ഐ.എ ഐജി സഞ്ജീവ് കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.

തിരച്ചില്‍ തുടരുകയാണ്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പണവും കണ്ടെടുത്തതായി സഞ്ജീവ് കുമാര്‍ അവകാശപ്പെട്ടു.

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്. മുന്‍പും സമാനമായ റെയ്ഡുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്തവര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നില്ല.

മാസങ്ങള്‍ക്ക് മുന്‍പ് തീവ്രവാദ ബന്ധത്തിന്റെ പേരില്‍ 12ലേറെ പേരെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലീസിനും സമാനമായ വീഴ്ച സംഭവിച്ചിരുന്നു. ഒടുവില്‍ ഇവരെ വിട്ടയച്ചതോടെയാണ് ഡല്‍ഹി പോലീസ് വിവാദത്തില്‍ നിന്നും തലയൂരിയത്.
പതിവ് കലാപരിപാടിയുമായി എന്‍.ഐ.എ; തീവ്രവാദബന്ധമുണ്ടെന്നാരോപിച്ച് 11 പേരെ കസ്റ്റഡിയിലെടുത്തു

SUMMARY: Hyderabad: In a major breakthrough, the National Investigation Agency (NIA) detained 11 people for suspected terror links in raids which it conducted at several places in Hyderabad this morning.

Keywords: Hyderabad, Major breakthrough, National Investigation Agency, NIA, Detained, 11 people, Suspected, Terror links, Raids, Conducted
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia