Revelations  | 'യോഗയുടെ മറവിൽ ആയുധ പരിശീലനം; 2047 ഓടെ വലിയ ലക്ഷ്യം'; പോപ്പുലർ ഫ്രണ്ടിനെതിരെ  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എൻഐഎ കുറ്റപത്രം
 

 
NIA Chargesheet Against PFI Reveals Conspiracy to Form Terror Army in Rajasthan, Brainwashing Through Yoga Centers, Aiming for Islamic India by 2047
NIA Chargesheet Against PFI Reveals Conspiracy to Form Terror Army in Rajasthan, Brainwashing Through Yoga Centers, Aiming for Islamic India by 2047


● രാജസ്ഥാനിൽ ഭീകരരുടെ സൈന്യം രൂപീകരിക്കാൻ ഗൂഢാലോചന നടത്തി. 

● യോഗ കേന്ദ്രങ്ങളുടെ മറവിൽ യുവാക്കളെ മസ്തിഷ്കപ്രക്ഷാളനം ചെയ്തു. 

● ഗുജറാത്ത് കലാപം, ആൾക്കൂട്ട കൊലപാതക വീഡിയോകൾ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചു.

● 2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ലക്ഷ്യമിട്ടു.

ന്യൂഡൽഹി: (KVARTHA) നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ (പിഎഫ്ഐ) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. പിഎഫ്ഐക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച അന്വേഷണ ഏജൻസി ഇതിൽ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ നടത്തി. കേരളത്തിലേതുപോലെ രാജസ്ഥാനിലും ഭീകരവാദികളുടെ സൈന്യത്തെ സൃഷ്ടിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. 

യോഗ സെന്ററുകളുടെ മറവിൽ യുവാക്കളെയും യുവതികളെയും മസ്തിഷ്കപ്രക്ഷാളനം ചെയ്യുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഗുജറാത്ത് കലാപങ്ങളുടെയും ആൾക്കൂട്ടക്കൊലപാതകങ്ങളുടെയും വീഡിയോകൾ കാണിച്ചാണ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും മസ്തിഷ്കപ്രക്ഷാളനം നടത്തുകയും ചെയ്തതെന്നും 2047 ഓടെ ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വൃത്തങ്ങളെ ഉദ്ധരിച്ചു ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ ഒരു കോടതിയിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

ജയ്പൂരിലെ പിഎഫ്ഐ മൊഡ്യൂളിനെക്കുറിച്ചുള്ള  കേസിൽ അന്വേഷണം നടത്തിയാണ് എൻഐഎ കുറ്റപത്രത്തിൽ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ: 'യോഗ പരിശീലനത്തിന്റെ മറവിൽ ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം നൽകിയിരുന്നു, സക്കാത്ത് എന്ന പേരിൽ പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് പിഎഫ്ഐയുടെ ഭീകരവാദ പരിശീലന ക്യാമ്പുകൾ നടത്തിയിരുന്നത്. ജയ്പൂരിലെ പിഎഫ്ഐ മൊഡ്യൂളിൽ അറസ്റ്റിലായ 5 പ്രതികളിൽ ഒരാളായ മുഹമ്മദ് ആസിഫിന്റെ മൊബൈലിൽ നിന്ന് ഒരു ഫയൽ കണ്ടെത്തി. ഈ ഫയലിൽ ഇങ്ങനെ എഴുതിയിരുന്നു: ‘യുവാക്കളെ ആരോഗ്യവാന്മാരായി നിലനിർത്താൻ ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാമുകൾ, യോഗ, ആയോധനകല, ഗെയിമുകൾ, സംഗീത പരിപാടികൾ, അഖാഡാ പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. കൂടാതെ നിരവധി എൻജിഒകളും സ്ഥാപനങ്ങളും വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കും.’ പിഎഫ്ഐയുമായി ബന്ധപ്പെട്ട അംഗങ്ങൾക്ക് അവരുടെ സ്വന്തം നഗരങ്ങളിൽ ക്യാമ്പുകൾ നടത്താൻ നിർദ്ദേശം നൽകിയിരുന്നു. യോഗശാലകളുടെയും അഖാഡകളുടെയും മറവിൽ ഈ പരിശീലന ക്യാമ്പുകളിൽ യുവാക്കൾക്ക് ആയുധങ്ങൾ ഉപയോഗിക്കാനും ആയോധനകലകൾ അഭ്യസിക്കാനും പരിശീലനം നൽകിയിരുന്നു'.

ആസിഫിന്റെ ഫോണിൽ നിന്ന് നിരവധി ഫോട്ടോകളും വീഡിയോകളും കണ്ടെടുത്തതിനെക്കുറിച്ചുള്ള വിശദാംശങ്ങളും എൻഐഎ തങ്ങളുടെ കുറ്റപത്രത്തിൽ നൽകിയിട്ടുണ്ട്. അതിൽ പുരുഷന്മാരും സ്ത്രീകളും എയർഗൺ പിടിച്ചിരിക്കുന്നതായി കാണാം. കൂടാതെ, പുരുഷന്മാരും സ്ത്രീകളും ബോക്സിംഗ് പരിശീലനം നേടുന്ന മറ്റൊരു ഫോട്ടോയും കണ്ടെത്തിയിട്ടുണ്ട്. പശ്ചാത്തലത്തിൽ പിഎഫ്ഐയുടെ പതാകയും ആസാദി കാ അമൃത് മഹോത്സവത്തിന്റെ പോസ്റ്ററും കാണാം. പിഎഫ്ഐയുടെ പാഠശാലകളിൽ യുവാക്കളെ പ്രകോപനപരമായ വീഡിയോകൾ കാണിക്കുകയും 2047 ൽ ഇന്ത്യയിൽ ഒരു മുസ്ലീം രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ച് ഊന്നിപ്പറയുകയും ഇതിനായി ജീവൻ നൽകേണ്ടി വന്നാൽ പോലും പിന്നോട്ട് പോകരുതെന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. മസ്തിഷ്കപ്രക്ഷാളനം നടത്തിയ ശേഷം കേഡർമാരെ ശാരീരിക പരിശീലനത്തിനായി രണ്ട് ഭാഗങ്ങളായി തിരിക്കും. ആദ്യത്തേത് അടിസ്ഥാന പരിശീലനമാണ്, അതിൽ അംഗങ്ങൾക്ക് ആയോധനകല, ബോക്സിംഗ്, എയർഗൺ ഷൂട്ടിംഗ് തുടങ്ങിയവ പഠിപ്പിക്കുന്നു. പരിശീലനത്തിന്റെ ആദ്യ ഭാഗത്തിന്റെ ലക്ഷ്യം, ഉയർന്ന തലത്തിലുള്ള പരിശീലന പരിപാടിക്ക് പോകാൻ കഴിവുള്ള ശാരീരികമായി ആരോഗ്യമുള്ള വ്യക്തികളെ തിരിച്ചറിയുക എന്നതായിരുന്നു. ഇതിനെ അഡ്വാൻസ്ഡ് കുൽഹാഡി എന്നാണ് വിളിച്ചിരുന്നത്.

Revelations by NIA Charge Sheet Against Popular Front

പരിശീലനത്തിന്റെ രണ്ടാം ഭാഗം, അതായത് കുൽഹാഡി-2 ൽ വാൾ, കത്തി അല്ലെങ്കിൽ മറ്റ് ആയുധങ്ങൾ ഉപയോഗിക്കാനും വ്യക്തിയുടെ തല, നെഞ്ച്, തോളുകൾ, മറ്റ് ദുർബലമായ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആക്രമിക്കാനുമുള്ള സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്നു. ഇത്തരത്തിലുള്ള പരിശീലനം നൽകുന്നതിന്റെ ലക്ഷ്യം 2047 ഓടെ ഇന്ത്യയിൽ മുസ്ലീം ഭരണം സ്ഥാപിക്കുന്നതിന് വേണ്ടി ഇന്ത്യൻ സർക്കാർ, ഹിന്ദു സംഘടനകൾ, മറ്റ് മത സംഘടനകൾ എന്നിവയ്ക്കെതിരെ പോരാടാൻ പിഎഫ്ഐ കേഡർമാരെ പരിശീലിപ്പിക്കുക എന്നതാണ്. അന്വേഷണത്തിനിടെ പിഎഫ്ഐ അംഗങ്ങളുടെ ജയ്പൂർ, കോട്ട, സവായ് മാധോപൂർ, ഭിൽവാര, ബുന്ദി തുടങ്ങി നിരവധി സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. ഈ സമയത്ത് കത്തികൾ, എയർഗൺ, കോടാലി, ആക്ഷേപകരമായ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തു. 

ഇവ പരിശോധനയ്ക്കായി സിഎഫ്എസ്എല്ലിലേക്ക് (ന്യൂഡൽഹി) അയച്ചു. കുറ്റപത്രം അനുസരിച്ച്, ജയ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ പിഎഫ്ഐ തുറന്ന ബാങ്ക് അക്കൗണ്ടും പരിശോധിച്ചു. 2011 മുതൽ 2022 വരെ 2,98,47,916.99 രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിച്ചതായും അതിൽ നിന്ന് 2,96,12,429.50 രൂപ പിൻവലിച്ചതായും കണ്ടെത്തി. രാജ്യത്തെ നിഷ്കളങ്കരായ മുസ്ലീങ്ങളിൽ നിന്ന് സക്കാത്തിന്റെ പേരിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയാണ് ഇതെന്നും ഇത് ആയുധങ്ങൾ വാങ്ങുന്നതിനും പരിശീലന ക്യാമ്പുകൾ നടത്തുന്നതിനും തിരഞ്ഞെടുത്ത ആളുകളെ ലക്ഷ്യമിടുന്നതിനും ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

 

The NIA has filed a charge sheet against the banned organization Popular Front of India (PFI). The investigation agency has made several shocking revelations, including allegations of brainwashing youth under the guise of yoga centers and aiming to convert India into an Islamic nation by 2047.

 #PFI, #NIA, #Terrorism, #India, #IslamicState, #Crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia