Dawood Ibrahim | അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ

 


ന്യൂഡെല്‍ഹി: (www.kvartha.com) അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (NIA). കൂടാതെ ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം (ഹാജി അനീസ്), അടുത്ത സഹായികളായ ജാവേദ് പട്ടേല്‍ (ജാവേദ് ചിക്‌ന), ഛോട്ടാ ശകീല്‍ (ശകീല്‍ ശെയ്ഖ്), ടൈഗര്‍ മേമന്‍ (ഇബ്രാഹിം മുശ്താഖ് അബ്ദുള്‍ റസാഖ് മേമന്‍) എന്നിവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

1993-ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പെടെ, ഇന്‍ഡ്യയിലെ ഒന്നിലധികം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 25 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ലശ്കറെ ത്വയിബ തലവന്‍ ഹാഫിസ് സഈദ്, ജെയ്ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്‍, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുള്‍ റഊഫ് അസ്ഗര്‍ എന്നിവര്‍ക്കൊപ്പമാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്കും വിലയിട്ടത്.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ലക്ഷ്യമിട്ട് ഭീകരസംഘടനകളുടെയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും സഹായത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ 'ഡി' കംപനി ഇന്‍ഡ്യയില്‍ പ്രത്യേക യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരെ ഈ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഐഎ പുതിയ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.

എന്‍ഐഎ കേസിന്റെ അടിസ്ഥാനത്തില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഈ വിഷയത്തില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുന്‍ ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലികിനെ ഫെബ്രുവരി 23 ന് അറസ്റ്റ് ചെയ്തു.
Dawood Ibrahim | അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ

ദാവൂദ് ഇബ്രാഹിം, സഹായികളായ ചോടാ ശകീല്‍, പര്‍കര്‍, ഇക്ബാല്‍ മിര്‍ചി എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നവാബ് മാലികിനും പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു.

ALSO READ:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia