Accident | റെയില്‍വേ ട്രാകിന് സമീപം 'റീല്‍' ചെയ്യുന്നതിനിടെ ട്രെയിനില്‍ തട്ടി കൗമാരക്കാരന് ഗുരുതരമായി പരിക്കേറ്റു; വീഡിയോ കാണാം

 


തെലങ്കാന: (www.kvartha.com) തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ കാസിപേട്ടില്‍ റെയില്‍വേ ട്രാകിന് സമീപം ഇന്‍സ്റ്റാഗ്രാം റീല്‍ ചെയ്യുന്നതിനിടെ ട്രെയിനില്‍ തട്ടി കൗമാരക്കാരന് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ചയാണ് സംഭവം.

Accident | റെയില്‍വേ ട്രാകിന് സമീപം 'റീല്‍' ചെയ്യുന്നതിനിടെ ട്രെയിനില്‍ തട്ടി കൗമാരക്കാരന് ഗുരുതരമായി പരിക്കേറ്റു; വീഡിയോ കാണാം

സമൂഹമാധ്യമങ്ങളില്‍  പ്രചരിക്കുന്ന ഒരു വീഡിയോയില്‍ നിന്നും
തെലങ്കാനയിലെ വാഡേപ്പള്ളിയില്‍ നിന്നുള്ള ഇന്റര്‍മീഡിയറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സി അക്ഷയ് രാജ് (17) ആണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വീഡിയോയില്‍ കൗമാരക്കാരന്‍ റെയില്‍വേ ട്രാകിന് സമീപം നടക്കുന്നത് കാണാം. ഇതിനിടെ അമിത വേഗതയിലെത്തിയ ട്രെയിന്‍ അവനെ ഇടിക്കുകയും നിലത്തു വീഴുന്നതിന് മുമ്പ് തെന്നിമാറുകയും ചെയ്യുന്നു.

സംഭവം മുഴുവന്‍ കൂടെ ഉണ്ടായിരുന്ന ആള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഉടന്‍ തന്നെ യുവാവിനെ ചികിത്സയ്ക്കായി അടുത്തുള്ള സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ റെയില്‍വേ ട്രാകുകള്‍ക്ക് സമീപം നടക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ പൊലീസ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

Keywords: Teen hit by train while making 'reel' near railway track in Telangana | Video, Hyderabad, News, Social Media, Video, Train Accident, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia