Breaks record | 52 സെകന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്; ബുള്ളറ്റ് ട്രെയിനിന്റെ റെകോര്‍ഡ് തകര്‍ത്തു
Sep 10, 2022, 15:20 IST
മുംബൈ: (www.kvartha.com) അഹ് മദാബാദിനും മുംബൈയ്ക്കുമിടയില്‍ വെള്ളിയാഴ്ച നടന്ന ട്രയല്‍ റണില്‍ 52 സെകന്‍ഡില്‍ 100 ??കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് സെമി ഹൈസ്പീഡ് ട്രെയിന്‍ 'വന്ദേ ഭാരത്' എക്സ്പ്രസ് ബുള്ളറ്റ് ട്രെയിനിന്റെ റെകോര്‍ഡ് തകര്‍ത്തു. ഇന്‍ഡ്യന്‍ റെയില്‍വേയ്ക്ക് ഇത് അഭിമാന നിമിഷമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
'വന്ദേ ഭാരത് ട്രെയിനിന്റെ മൂന്നാമത്തെ ട്രയല്‍ പൂര്‍ത്തിയായി. വന്ദേ ഭാരത് മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത 52 സെകന്‍ഡില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ ഈ വേഗത കൈവരിക്കാന്‍ 54.6 സെകന്‍ഡ് സമയമെടുക്കുന്നു. ഈ പുതിയ ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. പഴയ വന്ദേ ഭാരതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്', മന്ത്രി വ്യക്തമാക്കി.
ഫോടോകാറ്റലിറ്റിക് എയര്‍ പ്യൂരിഫയര്‍ സംവിധാനം പുതിയ വന്ദേ ഭാരത് ട്രെയിനിനെ കൊറോണ ഉള്‍പെടെയുള്ള വായുവിലൂടെ പകരുന്ന എല്ലാ രോഗങ്ങളില്‍ നിന്നും മുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിന്‍ അതിന്റെ അന്തിമ പരീക്ഷണം പൂര്‍ത്തിയാക്കി, അതിന്റെ റൂട് ഉടന്‍ പ്രഖ്യാപിക്കും. ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പുതിയ വന്ദേ ഭാരത് അഹ് മദാബാദ്-മുംബൈയ്ക്കിടയില്‍ ഓടിക്കുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
< !- START disable copy paste -->

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, National, Top-Headlines, Record, High Speed Train, Train, Mumbai, Bullet, Central Government, Government of India, Vande Bharat Bullet Train, New Vande Bharat breaks bullet train record at 100km/hr speed in 52 seconds.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.