Royal Enfield | വരുന്നു റോയൽ എൻഫീൽഡിന്റെ കിടിലൻ ഇലക്ട്രിക് ബൈക്ക്! വിശേഷങ്ങൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ആവശ്യകത അതിവേഗം വർധിച്ചുവരികയാണ്. പല വൻകിട കമ്പനികളും ഇലക്ട്രിക് ബൈക്കുകൾ നിർമിക്കുന്നുണ്ട്. അതിനിടെ ഇതിഹാസ കമ്പനിയായ റോയൽ എൻഫീൽഡും ആദ്യത്തെ ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, 2024ൽ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്നാണ് വിവരം. 

റോയൽ എൻഫീൽഡിന്റെ കരുത്തുറ്റ എൻജിനുകളും പ്രകടനവും ലോകമെമ്പാടും ജനപ്രിയമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇലക്ട്രിക് വാഹനത്തെയും പ്രതീക്ഷയോടെയാണ് വാഹന പ്രേമികൾ നോക്കിക്കാണുന്നത്. ഇലക്ട്രിക് ബൈക്കിന്റെ പുതിയ പ്ലാറ്റ്‌ഫോമിന്റെ രഹസ്യനാമം 'എൽ' എന്നാണ് പറയുന്നത്. 

Royal Enfield | വരുന്നു റോയൽ എൻഫീൽഡിന്റെ കിടിലൻ ഇലക്ട്രിക് ബൈക്ക്! വിശേഷങ്ങൾ അറിയാം

സ്പാനിഷ് ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ സ്റ്റാർക്ക് ഫ്യൂച്ചർ എസ്എല്ലിന്റെ 10 ശതമാനം ഓഹരികൾ  റോയൽ എൻഫീൽഡ് വാങ്ങിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ സ്റ്റാർക്കുമായി സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുക. ഭാവിയിലെ റോയൽ എൻഫീൽഡ് പ്ലാറ്റ്‌ഫോമുകളിൽ സ്റ്റാർക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കും. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് ബോക്സുകൾക്ക് പേരുകേട്ടതാണ് ഈ സ്പാനിഷ് കമ്പനി.

ക്ലാസിക് 350-ന്റെ ഇലക്ട്രിക് പതിപ്പായിരിക്കും വരികയെന്നാണ് സൂചന. 200 കിലോമീറ്റർ വരെ മികച്ച റേഞ്ച് നൽകാൻ കമ്പനിക്ക് കഴിയുമെന്ന് ഊഹിക്കപ്പെടുന്നു. ഇതോടൊപ്പം, മികച്ച സവിശേഷതകളും സുരക്ഷാ സംവിധാനങ്ങളും കാണാൻ കഴിയും. വില സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഏകദേശം രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷങ്ങളിൽ പല വൻകിട കമ്പനികളും ഇലക്ട്രിക് വാഹനങ്ങളിൽ നിക്ഷേപം നടത്തുന്നതായി കണ്ടിട്ടുണ്ട്. ഈ വർഷവും ഓട്ടോ എക്‌സ്‌പോയിൽ ഇലക്‌ട്രിക് വാഹനങ്ങൾ ഒന്നാമതെത്തി. ഇലക്ട്രിക് വാഹനങ്ങൾക്ക് ധാരാളം ഗുണങ്ങളുണ്ട്, അതിന്റെ ഏറ്റവും വലിയ നേട്ടം മലിനീകരണം കുറയ്ക്കുകയും പെട്രോൾ, ഡീസൽ വിലക്കയറ്റത്തിൽ നിന്ന് ആശ്വാസമാകുകയും ചെയ്യുന്നു എന്നതാണ്.  

Keywords:  New Delhi, News, National, Technology, Business, New Royal Enfield L Series Launch Plans.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia