Accident | അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്
Mar 9, 2023, 15:37 IST
ന്യൂഡെല്‍ഹി: (www.kvartha.com) അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സമീര്‍, മുന്ന എന്നിവരാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച രാത്രി 7.30 മണിയോടെ മലൈ മന്ദിര്‍ പ്രദേശത്താണ് അപകടം നടന്നത്. മറ്റ് വാഹനങ്ങളിലും കാര്‍ ഇടിച്ചതായും പാതയോരത്തെ വില്പന ശാലകള്‍ക്കും കേടുപാടുകള്‍ പറ്റിയാതായും റിപോര്‍ടുണ്ട്.
ഥാറിന്റെ ഡ്രൈവര്‍ അമിത വേഗത്തിലാണ് വാഹനമോടിച്ചതെന്നും നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റവര്‍ ഓള് ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് ട്രോമ സെന്ററില്‍ ചികിത്സയിലാണ്. ആര്‍കെ പുരത്തെ വസന്ത് വിഹാറിലെ ശിവ കാംപ്, ഏകതാ വിഹാര്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കാണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
Keywords: New Delhi, News, National, Death, Injured, New Delhi: Two Died After Speeding Hits Cars.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.