Arrested | വിമാനത്തില്‍ വച്ച് വനിതാ ഡോക്ടറെ പീഡിപ്പിച്ചതായി പരാതി; പ്രഫസര്‍ അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വിമാനത്തില്‍ വച്ച് വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രഫസര്‍ അറസ്റ്റില്‍. പട്‌ന സ്വദേശിയായ രോഹിത് ശ്രീവാസ്തവയാണ് (47) അറസ്റ്റിലായത്. ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡികോ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. 
Aster_MIMS

പൊലീസ് പറയുന്നത്: ബുധനാഴ്ച പുലര്‍ചെ 5.30 മണിയോടെയാണ് ഡെല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെട്ടത്. പ്രഫസറുടെ സീറ്റിനടുത്താണ് 24കാരിയായ ഡോക്ടര്‍ ഇരുന്നത്. മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് നിരവധി തവണ പ്രഫസര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചതായാണ് ഡോക്ടറുടെ പരാതി. 

Arrested | വിമാനത്തില്‍ വച്ച് വനിതാ ഡോക്ടറെ പീഡിപ്പിച്ചതായി പരാതി; പ്രഫസര്‍ അറസ്റ്റില്‍

രണ്ടു പേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതോടെ ജീവനക്കാര്‍ ഇടപെട്ടു. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം പൊലീസ് പ്രതിയെ സഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രൊഫസറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
   
Keywords: New Delhi, News, National, Crime, Police, Professor, Molestation, Flight, Lady Doctor, Arrest, Arrested, New Delhi: Professor molested woman doctor on Delhi-Mumbai flight, arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia