Dog Attack | പാര്‍കില്‍ കളിക്കുന്നതിനിടെ 11കാരന് വളര്‍ത്തുനായയുടെ കടിയേറ്റതായി പരാതി; പരിക്കേറ്റ കുട്ടിയുടെ മുഖത്ത് 200ഓളം തുന്നലുകള്‍ വേണ്ടിവന്നുവെന്ന് റിപോര്‍ട്
ന്യൂഡെല്‍ഹി: (www.kvartha.com) വീടിനടുത്തുള്ള പാര്‍കില്‍ കളിക്കുന്നതിനിടെ 11കാരന് വളര്‍ത്തുനായയുടെ കടിയേറ്റതായി പരാതി. ഡെല്‍ഹി ഗാസിയാബാദില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. പിറ്റ് ബുള്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകള്‍ വേണ്ടിവന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തെ കുറിച്ച് പൊലാസ് പറയുന്നത്: പാര്‍കില്‍ ഉടമയായ പെണ്‍കുട്ടിക്കൊപ്പം എത്തിയ നായ കുട്ടിയുടെ മുകളിലേക്ക് ചാടിവീണു. മറ്റൊരാള്‍ ഓടിയെത്തി നായയുടെ പിടിയില്‍ നിന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും കുട്ടിയുടെ മുഖത്തെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.