SWISS-TOWER 24/07/2023

Dog Attack | പാര്‍കില്‍ കളിക്കുന്നതിനിടെ 11കാരന് വളര്‍ത്തുനായയുടെ കടിയേറ്റതായി പരാതി; പരിക്കേറ്റ കുട്ടിയുടെ മുഖത്ത് 200ഓളം തുന്നലുകള്‍ വേണ്ടിവന്നുവെന്ന് റിപോര്‍ട്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വീടിനടുത്തുള്ള പാര്‍കില്‍ കളിക്കുന്നതിനിടെ 11കാരന് വളര്‍ത്തുനായയുടെ കടിയേറ്റതായി പരാതി. ഡെല്‍ഹി ഗാസിയാബാദില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. പിറ്റ് ബുള്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകള്‍ വേണ്ടിവന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലാസ് പറയുന്നത്: പാര്‍കില്‍ ഉടമയായ പെണ്‍കുട്ടിക്കൊപ്പം എത്തിയ നായ കുട്ടിയുടെ മുകളിലേക്ക് ചാടിവീണു. മറ്റൊരാള്‍ ഓടിയെത്തി നായയുടെ പിടിയില്‍ നിന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും കുട്ടിയുടെ മുഖത്തെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

Dog Attack | പാര്‍കില്‍ കളിക്കുന്നതിനിടെ 11കാരന് വളര്‍ത്തുനായയുടെ കടിയേറ്റതായി പരാതി; പരിക്കേറ്റ കുട്ടിയുടെ മുഖത്ത് 200ഓളം തുന്നലുകള്‍ വേണ്ടിവന്നുവെന്ന് റിപോര്‍ട്

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ മൃഗത്തെ വളര്‍ത്തിയ നായയുടെ ഉടമയില്‍ നിന്ന് 5,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. അതേസമയം ദേശീയ തലസ്ഥാന മേഖലയില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നതായി റിപോര്‍ട്.

ഈ വാർത്ത കൂടി വായിക്കൂ:

Keywords: New Delhi, News, National, attack, Dog, Complaint, hospital, Child, Injured, New Delhi: Child injured in dog attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia