Capital | ആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി
Jan 31, 2023, 15:26 IST
ന്യൂഡെൽഹി: (www.kvartha.com) വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. 'വരും ദിവസങ്ങളിൽ നമ്മുടെ തലസ്ഥാനമായി മാറാൻ പോകുന്ന വിശാഖപട്ടണത്തിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിക്കാനാണ് ഞാൻ വന്നത്. വരും മാസങ്ങളിൽ ഞാനും വിശാഖപട്ടണത്തേക്ക് മാറും', ഡെൽഹിയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിഭജനത്തിന് ഒമ്പത് വർഷത്തിന് ശേഷമാണ് ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം പ്രഖ്യാപിക്കുന്നത്.
മാർച്ച് മൂന്ന്, നാല് തീയതികളിൽ വിശാഖപട്ടണത്ത് ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വികേന്ദ്രീകൃത വികസനത്തിലാണ് സംസ്ഥാനത്തിന്റെ ഭാവിയെന്ന് വ്യക്തമാക്കി വൈ എസ് ജഗൻ മോഹൻ റെഡ്ഡി വിശാഖപട്ടണത്തെ സംസ്ഥാന ഭരണത്തിന്റെ തലസ്ഥാനമായി നേരത്തെ നിർദേശിച്ചിരുന്നു. ഇത് സംസ്ഥാന ഗവർണറുടെ ആസ്ഥാനവും ആയിരിക്കും, അതേസമയം നിയമസഭ അമരാവതിയിൽ പ്രവർത്തിക്കും.
1956-ൽ അന്നത്തെ മദ്രാസ് സ്റ്റേറ്റിൽ നിന്ന് ആന്ധ്രയെ വേർപെടുത്തിയ ശേഷം ഹൈക്കോടതി ഒരു കാലത്ത് തലസ്ഥാനമായിരുന്ന കുർണൂലിലേക്ക് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2015ൽ അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതി തലസ്ഥാനമാകുമെന്ന് പറഞ്ഞെങ്കിലും അഞ്ച് വർഷത്തിന് ശേഷം മൂന്ന് തലസ്ഥാന നഗരങ്ങൾ എന്ന നിർദേശം ഉയർന്നു വന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ, മൂന്ന് നഗരങ്ങളെ സംസ്ഥാനത്തിന്റെ തലസ്ഥാനങ്ങളായി പ്രഖ്യാപിച്ചുള്ള തീരുമാനം റദ്ദാക്കി.
Keywords: New Delhi, News, National, Minister, Chief Minister, New Capital of Andhra Pradesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.