ബാബരി മസ്ജിദ് തകർത്തതിനെ ഭീകരാക്രമണവുമായി താരതമ്യപ്പെടുത്തിയിട്ടില്ല
Dec 15, 2012, 18:04 IST
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതിനെ മുംബൈ ഭീകരാക്രമണവുമായി താരതമ്യപ്പെടുത്തിയിട്ടില്ലെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക്ക്. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. ഇന്ത്യയിലെ ജനങ്ങൾ പ്രസ്താവനയെ തെറ്റിദ്ധരിക്കരുതെന്ന്നും റഹ്മാൻ മാലിക്ക് പറഞ്ഞു. ഒരു പ്രമുഖ ദേശീയ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് റഹ്മാൻ മാലിക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
ബാബരി മസ്ജിദിനെക്കുറിച്ച് സംസാരിച്ചപ്പോൾ രാജ്യത്ത് നിലവിലുള്ള മതേതര സാഹചര്യത്തെക്കുറിച്ചാണ് വെളിപ്പെടുത്തിയത്. ഇതേ സാഹചര്യം തന്നെയാണ് പാക്കിസ്ഥാനിൽ ഷിയ വിഭാഗക്കാർക്ക് നേരിടുന്നത്.
സൗരവ് കാലിയയുടെ വിഷയം ഇതിനുമുൻപ് ഒരിക്കലും ഇന്ത്യ ഉയർത്തിക്കൊണ്ടുവന്നിട്ടില്ല. ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗീകമായി സൗരവ് കാലിയയുടെ മരണം പാക്കിസ്ഥാനുമുൻപിൽ അവതരിപ്പിച്ചത്- മാലിക്ക് പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് റഹ്മാൻ മാലിക്ക് ഇന്ത്യയിലെത്തിയത്. ഇന്ന് പ്രധാനമന്ത്രി മൻ മോഹൻ സിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
SUMMERY: New Delhi: Pakistan's interior minister Rehman Malik, in an exclusive interview to NDTV, has clarified that his statements have been misunderstood and that he never compared the demolition of the Babri Masjid to the 9/11 attacks or the Mumbai attacks.
Keywords: National, India, Pakistan, New Delhi, Pakistan's interior minister, Rehman Malik, Exclusive interview, Statements, Misunderstood, Compared, Demolition, Babri Masjid, 9/11 attacks, Mumbai attacks,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.