അഴിമതിക്കാരെ വെറുതെ വിടില്ല: മോഡി

 


ഹര്‍ദോയ്: അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് നരേന്ദ്ര മോഡി. അഴിമതിക്കാര്‍ കോണ്‍ഗ്രസിലോ ബിജെപിയിലോ ആകട്ടെ. എന്നാലും അവരെ വെറുതെ വിടില്ല മോഡി പറഞ്ഞു.

മുന്‍പ് ചായവിറ്റു നടന്നിട്ടുണ്ടെങ്കിലും യുപിഎ സര്‍ക്കാര്‍ ചെയ്തതുപോലെ രാജ്യത്തെ വിറ്റിട്ടില്ലെന്നതില്‍ താന്‍ അഭിമാനിക്കുന്നതായും മോഡി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് രാജ്യത്തെ അഗാധ ഗര്‍ത്തത്തില്‍ ചാടിച്ചിരിക്കുകയാണ്. അതില്‍ നിന്ന് രാജ്യത്തെ പുറത്തേയ്ക്ക് കൊണ്ടുവരാന്‍ എനിക്ക് ജനങ്ങളുടെ പിന്തുണ വേണം മോഡി പറഞ്ഞു.

അഴിമതിക്കാരെ വെറുതെ വിടില്ല: മോഡിസോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ മോഡി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. അമ്മയും മകനും നല്‍കുന്ന ഓക്‌സിജന്റെ സഹായത്തോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മോഡി ജനങ്ങളോട് ചോദിച്ചു. അമേഠിയില്‍ വികസനം കൊണ്ടുവരാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിക്ക് രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

SUMMARY: Hardoi: Continuing his tirade against the Congress and the Gandhi family, BJP's prime ministerial candidate Narendra Modi on Monday said that though he sold tea, he never sold the nation like the ruling UPA coalition government at the Centre.

Keywords: Narendra Modi, Hardoi Rally, BJP PM candidate, Uttar Pradesh, Elections 2014, Congress, Rahul Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia