NEET PG | നീറ്റ് പിജി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; കൂടുതലറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡികല്‍ സയന്‍സസ് (NBEMS) നീറ്റ് പിജി ( NEET PG) 2023ന്റെ ആപ്ലികേഷന്‍ വിന്‍ഡോ ഫെബ്രുവരി ഒമ്പതിന് natboard(dot)edu(dot)inല്‍ വീണ്ടും ഓപണ്‍ ചെയ്യും. എംബിബിഎസ്, ബിഡിഎസ് ഇന്റേണ്‍ഷിപ് സമയ പരിധി നീട്ടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഓഗസ്റ്റ് 11 വരെ എംബിബിഎസ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ വിന്‍ഡോയിലൂടെ ബിരുദാനന്തര പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നീറ്റ് പിജിയുടെ ഈ ആപ്ലികേഷന്‍ വിന്‍ഡോ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തുറന്നു. 

NEET PG | നീറ്റ് പിജി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; കൂടുതലറിയാം

ഫെബ്രുവരി 12 ന് രാത്രി 11.55 മണിക്ക് അവസാനിക്കുകയും ചെയ്യും. എഡിറ്റ് വിന്‍ഡോ ഫെബ്രുവരി 15 ഓപണാകും. എഡിറ്റ് ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെയാണ്.

Keywords:  New Delhi, News, National, Application, Job, NEET PG Application Deadline Extended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia