രോഹിത് എന്‍.ഡി തിവാരിയുടെ മകന്‍ തന്നെയെന്ന് ഡി.എന്‍.എ റിപോര്‍ട്ട്
Jul 27, 2012, 21:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒടുക്കം രോഹിത് ശേഖര്‍ എന്‍/ഡി തിവാരിയുടെ മകനാണെന്ന് വ്യക്തമായി. ഡിഎന്‍.എ ടെസ്റ്റിന്റെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് 87 കാരനായ എന്‍/ഡി തിവാരി രോഹിത് ശേഖറിന്റെ (32) പിതാവാണെന്ന് ഉറപ്പായത്.
എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ വിഷയമാണെന്നും ജനങ്ങള്‍ ഇതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു തിവാരിയുടെ പ്രതികരണം. വെള്ളിയാഴ്ചയാണ് ഡി.എന്‍.എ ടെസ്റ്റിന്റെ പരിശോധനാ ഫലം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പരിശോധനാഫലം രഹസ്യമായി സൂക്ഷിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടെങ്കിലും ന്യായാധിപന്‍ തിവാരിയുടെ ആവശ്യം നിരാകരിച്ചു.
തന്റെ അമ്മ സഹിക്കേണ്ടി വന്ന യാതനകള്‍ക്ക് തിവാരി ഉത്തരം നല്‍കേണ്ടി വരുമെന്ന് രോഹിത് ശേഖര്‍ പറഞ്ഞു. കോടതി ഡിഎന്‍.എ പരിശോധനാ ഫലം വെളിപ്പെടുത്തുമ്പോള്‍ മാതാവ് ഉജ്ജ്വലയും ശേഖറിനൊപ്പമുണ്ടായിരുന്നു. 2008ലാണ് രോഹിത് ശേഖര്‍ എന്‍ഡി തിവാരിക്കെതിരെ കോടതിയെ സമീപിച്ചത്.
English Summery
New Delhi: At 87, veteran politician ND Tiwari has a new son. A DNA test has confirmed that the senior Congress leader is the biological father of Rohit Shekhar, who took him to court. "This is my personal matter. The country should not waste its time on this," Mr Tiwari advised in a press statement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

