എന്‍സിബിയും നാവികസേനയും ചേര്‍ന്ന് കപ്പലില്‍ നിന്ന് പിടികൂടിയത് 2,000 കോടി രൂപ വിലയുള്ള 800 കിലോ മയക്കുമരുന്ന്; കടലില്‍ നടത്തിയ ഓപറേഷന്‍ ഇങ്ങനെ
Feb 13, 2022, 15:22 IST
ന്യൂഡെല്‍ഹി: (www.kvartha.com 13.02.2022) ഇന്‍ഡ്യന്‍ നാവികസേനയുമായി ചേര്‍ന്ന് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറബിക്കടലില്‍ നടത്തിയ ആദ്യ ഓപറേഷനില്‍, 2,000 കോടി രൂപ വിലമതിക്കുന്ന 800 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. കടലില്‍ ട്രാക് ചെയ്ത കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
വന്‍തോതില്‍ മയക്കുമരുന്നുമായി രണ്ട് വലിയ ബോടുകള്‍ അറബിക്കടലില്‍ നിന്ന് ഗുജറാതിലേക്കോ, മുംബൈയിലേക്കോ പോകുന്നതായി എന്‍സിബിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ എന്‍സിബിയുടെ ഓപറേഷന്‍സ് യൂനിറ്റ് ഡെപ്യൂടി ഡയറക്ടര്‍ ജനറല്‍ (ഡിഡിജി) സഞ്ജയ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ നാവികസേനയുമായി സഹകരിച്ച് ഈ ബോട്ടുകള്‍ ഉള്‍ക്കടലില്‍ ട്രാക് ചെയ്യുന്നതിന് ഓപറേഷന്‍ ആരംഭിച്ചു.

ഈ ആഴ്ച മണിക്കൂറുകളോളം സമുദ്രം ചുറ്റിയടിച്ച ശേഷം, തീരത്ത് നിന്ന് 200 നോടികല്‍ മൈല്‍ അകലെയുള്ള ഇന്‍ഡ്യയുടെ പ്രത്യേക സാമ്പത്തിക മേഖലയുടെ പുറത്ത് എന്‍സിബിയും ഇന്‍ഡ്യന്‍ നേവി കപ്പലും രണ്ട് ബോട്ടുകള്‍ കണ്ടു. നാവികസേനയുടെ ബോട് തങ്ങളെ പിന്തുടരുന്നതായി മനസിലാക്കിയ കള്ളകടത്തുകാര്‍ ബോടുകളിലൊന്ന് ഉപേക്ഷിച്ച് മറ്റൊന്നില്‍ രക്ഷപെട്ടു. ഉപേക്ഷിച്ച ബോടില്‍ നിന്ന് 525 കിലോ ഉയര്‍ന്ന നിലവാരമുള്ള ഹാഷിഷും 234 കിലോഗ്രാം മികച്ച ഗുണനിലവാരമുള്ള ക്രിസ്റ്റല്‍ മെതാംഫെറ്റാമൈനും പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2,000 കോടി രൂപ വിലയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്‍സിബിയുടെ ചരിത്രത്തിലോ മറ്റ് അന്വേഷണ ഏജന്‍സികളോ ഇത്തരമൊരു ഓപറേഷന്‍ ആദ്യമായാണ് ഉള്‍ക്കടലില്‍ പിടികൂടുന്നതെന്ന് എന്‍സിബി ഡയറക്ടര്‍ ജനറല്‍ എസ്എന്‍ പ്രധാന്‍ പറഞ്ഞു. വളരെയധികം ആസൂത്രണവും ഏകോപനവും ഇതിന് വേണമായിരുന്നു. കടലില്‍ കണ്ടെത്തിയ ബോടില്‍ 'ഉറുദു' ഭാഷയില്‍ ചില ലിഖിതങ്ങളുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാകിസ്താനില്‍ നിന്ന് ഇന്‍ഡ്യയിലേക്കാണ് മയക്കുമരുന്ന് അയച്ചതെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന സൂചന. മറ്റൊരു പ്രധാന മയക്കുമരുന്ന് വേടയില്‍, 'ഡാര്‍ക് നെറ്റ്' ഉപയോഗിക്കുന്ന പാന്‍-ഇന്‍ഡ്യ മയക്കുമരുന്ന് കടത്ത് ശൃംഖല നടത്തിയതിന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, എംബിഎ ബിരുദധാരി, അവരുടെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പെടെ 22 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി എന്‍സിബി അറിയിച്ചു. കൂടാതെ മയക്കുമരുന്ന് അയയ്ക്കുന്നതിന് ക്രിപ്‌റ്റോ കറന്‍സി ഇവരുപയോഗിച്ചതായി കണ്ടെത്തി.
ഡെല്‍ഹി-എന്‍സിആര്‍, ഗുജറാത്, മഹാരാഷ്ട്ര, കര്‍ണാടക,അസം, പഞ്ചാബ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നാല് മാസമായി ഡാര്‍ക് നെറ്റില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രധാന വിപണികള്‍- ' ഡിഎന്‍എം ഇന്‍ഡ്യ ', 'ഡ്രെഡ്', 'ദി ഓറിയന്റ് എക്‌സ്പ്രസ്' എന്നിവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
യുഎസ്എ, യുകെ, നെതര്‍ലാന്‍ഡ്‌സ്, പോളന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൊറിയര്‍ സേവനങ്ങളും ഇന്‍ഡ്യാ പോസ്റ്റ് നെറ്റ് വര്‍ക് വഴിയും ലഹരി മരുന്നുകള്‍ വാങ്ങുന്നുണ്ടെന്ന് എന്‍സിബിയുടെ ഡിഡിജി (നോര്‍ത്) ഗ്യാനേശ്വര്‍ സിംഗ് പറഞ്ഞു.
'കൊല്‍കതയില്‍ മയക്കുമരുന്ന് പാഴ്സല്‍ തടഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ഒരു നീണ്ട ശ്രമത്തിന് ശേഷമാണ് ശൃംഖല തകര്‍ത്തത്. ഡാര്‍ക് നെറ്റ് ഉപയോഗം പരിശോധിക്കാന്‍ സൈബര്‍ പട്രോളിംഗ് നടത്തുന്ന ഞങ്ങളുടെ പ്രത്യേക അന്വേഷണ സംഘം ഡാര്‍ക്ക് നെറ്റ്, അജ്ഞാത ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍, വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്ത് മയക്കുമരുന്ന് വിതരണം നടത്തുന്ന മൂന്ന് വലിയ ശൃംഘലകള്‍ തകര്‍ത്തു' സിംഗ് പറഞ്ഞു.
Keywords: New Delhi, News, National, Sea, Seized, Ship, NCB, Narcotics, NCB makes narcotics seizure in high seas, 800 kg recovered from a vessel.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.