Died | യുദ്ധക്കപ്പലിന്റെ സമുദ്ര അഭ്യാസത്തിനിടെ ഗുരുതരമായി പരുക്കേറ്റു: നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു
Apr 10, 2023, 16:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) യുദ്ധക്കപ്പലിന്റെ സമുദ്ര അഭ്യാസത്തിനിടെ ഗുരുതര പരിക്കേറ്റ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. മിസൈല്‍ വാഹിനിയായ ഐഎന്‍എസ് ബ്രഹ്‌മപുത്രയിലെ മെക്കാനിക് ആയ മോഹിത് (23) ആണ് മരിച്ചത്. നാവിക സേന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ എട്ടിന് സമുദ്രത്തിലെ അഭ്യാസങ്ങള്‍ക്കിടെ അപകടമുണ്ടായി മോഹിതിന് പരുക്കേല്‍ക്കുകയായിരുന്നുവെന്ന് നാവിക സേന വ്യക്തമാക്കി.
മോഹിതിന്റെ പരുക്ക് ഗുരുതരമായതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി. എന്നാല്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ കാരണം അന്വേഷിക്കാന്‍ അന്വേഷണ ബോര്‍ഡിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുതിര്‍ന്ന നാവിക സേന ഉദ്യേഗസ്ഥന്‍ പറഞ്ഞു.
അതേസമയം അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാറും നാവികസേനയിലെ ഉദ്യോഗസ്ഥരും മോഹിതിന് ആദരാഞ്ജലികള്‍ അര്‍പിച്ചു.
Keywords: New Delhi, News, National, Navy Official, Death, Warship, Sea, Injured, Mohit, Accident, Navy Official Dies Onboard Frontline Warship During Sea Osp.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.