Complaint | 'മാമ്പഴ ജ്യൂസ് ഉണ്ടാക്കാന്‍ വൈകിയതിന് അമ്മായി അമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടു, ഭര്‍ത്താവും ബന്ധുക്കളും പ്രതികരിച്ചില്ല'; പരാതിയുമായി യുവതി
Apr 24, 2023, 13:11 IST
ഗാന്ധിനഗര്‍: (www.kvartha.com) മാമ്പഴ ജ്യൂസ് ഉണ്ടാക്കാന്‍ വൈകിയതിന് വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. മാമ്പഴ ജ്യൂസ് ഉണ്ടാക്കാന്‍ വൈകിയതിന് ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ ഉപേക്ഷിച്ചെന്ന് കാട്ടി 29കാരിയാണ് പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഗുജറാതിലെ നവ്രംഗ് പുരയിലാണ് സംഭവം.
പൊലീസ് പറയുന്നത്: യുവതിയുടെ വിവാഹം 2022 ജനുവരി 23നായിരുന്നു നടന്നത്. പിന്നാലെ സ്ത്രീധനത്തെ ചൊല്ലി അമ്മായി അമ്മ അധിക്ഷേപിക്കുമായിരുന്നു. അനുമതിയില്ലാതെ ഭര്‍ത്താവിനോട് സംസാരിക്കാനോ ഭക്ഷണം പാകം ചെയ്യാനോ അമ്മായി അമ്മ അനുവദിച്ചിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
സംഭവം ദിവസം അമ്മായി അമ്മ മാമ്പഴ ജ്യൂസ് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ശുചിമുറിയില്‍ പോയിവന്നതിന് ശേഷം ഉണ്ടാക്കാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ കോപാകുലയായ അമ്മ അസഭ്യം പറയുകയും മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഭര്‍ത്താവും ബന്ധുക്കളുമൊന്നും പ്രതികരിച്ചില്ലെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Gujarat, News, National, Complaint, Woman, Mango juice, Navrangpura, Navrangpura woman abandoned over mango juice.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.