ഒഡീഷ മുഖ്യമന്ത്രിക്കെതിരെ അട്ടിമറി ശ്രമം; നവീന്‍ പട്നായിക്ക് ലണ്ടനില്‍
May 30, 2012, 09:23 IST
ADVERTISEMENT
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെതിരെ മന്ത്രിസഭയ്ക്കകത്തുനിന്നുതന്നെ അട്ടിമറി ശ്രമം നടക്കുന്നതായി റിപോര്‍ട്ട്. ബിജു ജനതാദള്‍ പിളര്‍പ്പിന്റെ വക്കിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നിയമസഭയിലെ 25 ബിജെഡി എം.എല്‍.എമാരും നാലു മന്ത്രിമാരും മുതിര്‍ന്ന ബിജെഡി നേതാവ് പ്യാരി മോഹന്‍ മൊഹപത്രയുമായി ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു. ശിശുക്ഷേമ വകുപ്പ് മന്ത്രി അഞ്ജലി ബെഹറ, വിദ്യാഭ്യാസമന്ത്രി ബദ്രി നാരായണ്‍ പത്ര, ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ശരദ പ്രസാദ് നായിക്ക്, വ്യവസായ മന്ത്രി സഞ്ജീവ് സഹോ എന്നിവരാണ് ചര്‍ച്ച നടത്തിയ മന്ത്രിമാര്‍. ഇതിനിടെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് സന്ദര്‍ശനത്തിനായി ലണ്ടനിലാണ്. നവീന്‍ പട്നായിക്കിന്റെ അഭാവത്തിലാണ് സംസ്ഥാനത്ത് അട്ടിമറി ശ്രമം നടക്കുന്നത്.
English Summery
Bhubaneswar: Trouble seems to be brewing in Odisha in the absence of Chief Minister Naveen Patnaik.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

