SWISS-TOWER 24/07/2023

മോഡി നോക്കിയിരിക്കേ മുസ്ലീങ്ങള്‍ക്കെതിരെ ശിവസേന നേതാവ്

 


ADVERTISEMENT

മുംബൈ: മുസ്ലീങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച നരേന്ദ്ര മോഡിക്ക് മുന്‍പില്‍ ശിവസേന നേതാവിന്റെ വിവാദ പ്രസംഗം. മോഡിയും സന്നിഹിതനായ വേദിയില്‍ വെച്ചാണ് ശിവസേന നേതാവ് രാംദാസ് കദം വിവാദ പരാമര്‍ശം നടത്തിയത്. മുംബൈ ആസാദ് മൈതാനിയില്‍ സംഘര്‍ഷമുണ്ടാക്കിയ മുസ്ലീങ്ങളെ വെറുതെ വിടില്ലെന്നായിരുന്നു രാംദാസിന്റെ പ്രസ്താവന.

അഞ്ച് ലക്ഷം മുസ്ലീങ്ങള്‍ക്ക് അസാദ് മൈതാനിയില്‍ ഒത്തുകൂടാനും സ്മാരകങ്ങള്‍ നശിപ്പിക്കാനും പോലീസുകാരെ ആക്രമിക്കാനും വനിത പോലീസിനെ മാനഭംഗപ്പെടുത്താനും കഴിഞ്ഞു. മഹാരാഷ്ട്രയില്‍ ഇത് ചെയ്യാന്‍ ആളുകള്‍ ധൈര്യപ്പെട്ടെങ്കില്‍ മോഡി അവരെ വെറുതെ വിടുകയില്ല രാംദാസ് പറഞ്ഞു.

മോഡി നോക്കിയിരിക്കേ മുസ്ലീങ്ങള്‍ക്കെതിരെ ശിവസേന നേതാവ്കൂടാതെ മോഡി അയല്‍രാജ്യമായ പാക്കിസ്ഥാനെ ആറ് മാസത്തിനുള്ളില്‍ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രസംഗം വിവാദമായതോടെ തിരുത്തലുമായി രാംദാസ് രംഗത്തെത്തി. പാക്കിസ്ഥാനെ മോഡി നശിപ്പിക്കുമെന്നല്ല, ഒരു പാഠം പഠിപ്പിക്കുമെന്നാണ് പറഞ്ഞതെന്നും രാംദാസ് വ്യക്തമാക്കി.

SUMMARY: Mumbai: Stung by a series of reckless comments by leaders close to it, the BJP is confronting a new controversy over a Shiv Sena leader's statement targeting Muslims in Narendra Modi's presence.

Keywords: Narendra Modi, Shiv Sena, Muslims, BJP, Threat, Controversy,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia