ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ താന്‍ കുറ്റവാളിയാണെങ്കില്‍ തന്നെ തൂക്കികൊല്ലാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. നയി ദുനിയാ എന്ന ഉറുദു പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് നരേന്ദ്രമോഡി തന്റെ നിലപാട് വ്യക്തമാക്കിയത്.
2002ല്‍ 1200 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന് മോഹന്‍ സിംഗ് തുടങ്ങിയ നേതാക്കള്‍ തങ്ങളുടെ തെറ്റുകള്‍ക്ക് പൊതുജനങ്ങളോട് ക്ഷമാപണം നടത്തുമ്പോള്‍ ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ എന്തുകൊണ്ട് നരേന്ദ്രമോഡി ക്ഷമാപണം നടത്തുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഡി.
കലാപത്തില്‍ തനിക്കൊരിക്കലും പങ്കില്ല. പങ്കുണ്ടെങ്കില്‍ തന്നെ തൂക്കികൊന്നുകൊള്ളൂ. ക്ഷമാപണം നടത്താന്‍ തനിക്കൊരു മടിയുമില്ല. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ക്ഷമാപണം നടത്താന്‍ തനിക്കാവില്ല. താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് ക്ഷമാപണം നടത്തണം- മോഡി ആവശ്യപ്പെട്ടു. ലഖ്നോയിലെ സമാജ് വാദി പാര്‍ട്ടി എം.പിയായ ശഹീദ് സിദ്ദീഖിയാണ് നയി ദുനിയ പത്രത്തിന്റെ ചീഫ് എഡിറ്റര്‍.
English Summery
Gujarat chief minister Narendra Modi has said that he should be hanged if he is found guilty of complicity in the communal riots in his state in 2002.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

