SWISS-TOWER 24/07/2023

നരേന്ദ്ര മോഡി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തും

 


ADVERTISEMENT

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തും. രജനീകാന്തിന്റെ ചെന്നൈയിലെ വസതിയിലാണ് തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ച നടക്കുന്നത്. തമിഴ്‌നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പി മുരളീധരന്‍ റാവൂ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ചെന്നൈയില്‍ പൊതുതിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനായാണ് മോഡി എത്തുന്നത്. വൈകിട്ട് 5 മണിയോടെയാകും കൂടിക്കാഴ്ച.

നരേന്ദ്ര മോഡി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തും കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. എന്നാല്‍ മോഡിയേയും തിരഞ്ഞെടുപ്പിനേയും വേര്‍തിരിക്കാനാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. സൂപ്പര്‍സ്റ്റാറിന്റെ പിന്തുണ നേടാനായാല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

SUMMARY
: New Delhi: BJP's Prime Ministerial candidate and star campaigner Narendra Modi is likely to visit superstar Rajnikanth at his Chennai residence on Sunday for a "personal meeting."

Keywords: Bharatiya Janata Party, Narendra Modi, Rajnikanth, Chennai, Lok Sabha Polls 2014, Elections 2014
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia