SWISS-TOWER 24/07/2023

ആയിരം ടീഷോപ്പ് ഉടമകളുമായി മോഡിയുടെ ക്യാമ്പയിന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി രാജ്യത്തെ മുന്നൂറോളം ലോക്‌സഭ മണ്ഡലങ്ങളിലെ ആയിരത്തോളം ടീഷോപ്പ് നടത്തിപ്പുകാരുമായി ചര്‍ച്ചനടത്തുന്നു. ഫെബ്രുവരി ഒന്നുമുതലാണ് 'ചായ് പേ ചര്‍ച്ച വിത്ത് മോഡി' എന്ന പരിപാടി ആരംഭിക്കുന്നത്. ഇന്റര്‍നെറ്റിന്റേയും ഡിറ്റിഎച്ച് ടെക്‌നോളജിയുടേയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ ദിവസവും അഞ്ചുമുതല്‍ എട്ട് വരെ സ്ട്രീറ്റ് കോര്‍ണര്‍ മീറ്റിംഗിലാണ് മോഡി പങ്കെടുക്കുക. സിഎജിയുടെയും ഐഐടി, ഐഐഎം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ഇതിനായി സിഎജി രാജ്യത്തെ 300 നഗരങ്ങളിലെ ചായക്കടകളുമായി ബന്ധപ്പെട്ടതായാണ് റിപോര്‍ട്ട്. ബിജെപി പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചായവില്പനക്കാരാനായിരുന്ന മോഡിയെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടി നല്‍കാനുദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആയിരം ടീഷോപ്പ് ഉടമകളുമായി മോഡിയുടെ ക്യാമ്പയിന്‍
SUMMARY: New Delhi: BJP prime ministerial candidate Narendra Modi will be interacting live with people at 1,000 tea shops across 300 Lok Sabha constituencies using internet and DTH technology from February 1 onwards.
Keywords: National, BJP, Narendra Modi, Lok Sabha Poll,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia