പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നിരാശപ്പെടുത്തി: മോഡി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭുജ്: പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗം നിരാശപ്പെടുത്തിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. 67മ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലാലന്‍ കോളേജില്‍ പതാക ഉയര്‍ത്തിയശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് മോഡി പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

പാക്കിസ്ഥാനോടുള്ള മൃദുസമീപനം ഉപേക്ഷിച്ച് കൂടുതല്‍ ശക്തമായി തിരിച്ചടിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു. ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി കനത്ത മുന്നറിയിപ്പ് നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദേഹത്തിന്റെ പ്രസംഗം എന്നെ നിരാശപ്പെടുത്തി മോഡി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നിരാശപ്പെടുത്തി: മോഡിരാജ്യപുരോഗതിയെ ഒരു കുടുംബവുമായി ബന്ധിപ്പിച്ച് മാത്രമാണ് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് പ്രസംഗിച്ചത്. രാജ്യപുരോഗതിയില്‍ അനിഷേധ്യ നേതൃത്വം വഹിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ എന്തുകൊണ്ട് അദ്ദേഹം അവഗണിച്ചുവെന്നും മോഡി ചോദിച്ചു. പ്രകൃതിദുരന്തത്തിന് ഇരകളായവര്‍ക്ക് ആശ്വാസമേകിയ നിരവധി സംസ്ഥാനങ്ങളേയും നേതാക്കളേയും പ്രധാനമന്ത്രി പ്രസംഗത്തില്‍ അവഗണിച്ചുവെന്നും മോഡി ആരോപിച്ചു.

മാനസീകമായി നമ്മള്‍ ഇപ്പോഴും അടിമകളാണ്. കഴിഞ്ഞ 60 വര്‍ഷമായി ഭരണാധികാരികളില്‍ നിന്ന് കേട്ടത് തന്നെയാണ് വീണ്ടും കേള്‍ക്കുന്നത്. ഞങ്ങള്‍ പരിക്ഷീണരാണ് മോഡി കൂട്ടിച്ചേര്‍ത്തു.

SUMMARY: Bhuj: Hitting out at Dr Manmohan Singh, Gujarat Chief Minister Narendra Modi on Thursday said the Prime Minister's Independence Day speech was disappointing.

Keywords: National news, Bhuj, Hitting out, Dr Manmohan Singh, Gujarat, Chief Minister, Narendra Modi, Thursday, Prime Minister, Independence Day speech, Disappointing.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia