നരേന്ദ്ര മോഡി അറിയപ്പെടുന്നത് ഗുജറാത്ത് കലാപത്തിന്റെ പേരില്‍, അഖിലേഷ് മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരിലും: മായാവതി

 


ലഖ്‌നൗ: (www.kvartha.com 05.06.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും രൂക്ഷമായി വിമര്‍ശിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. അടുത്തിടെ മധുരയിലുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് മായാവതി കുറ്റപ്പെടുത്തി.

അഖിലേഷിനേയും നരേന്ദ്ര മോഡിയേയും വര്‍ഗീയവാദികളെന്ന് വിളിക്കാനും അവര്‍ മടിച്ചില്ല. മുസ്ലീം വിരുദ്ധ കലാപത്തിന്റെ പേരിലാകും നരേന്ദ്ര മോഡി എന്നും ഓര്‍ക്കപ്പെടുകയെന്നും അഖിലേഷ് യാദവാകട്ടെ മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരിലാകും അറിയപ്പെടുകയെന്നും അവര്‍ പറഞ്ഞു.

യുപിയില്‍ നിന്നും 71 ബിജെപി എം.പിമാരുണ്ട്. എന്നാല്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മണ്ഡലത്തെ മാത്രമാണ് പരിഗണിക്കുന്നത്. അധികാരത്തിലെത്തിയ ശേഷം അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്. കേന്ദ്രത്തിലെ ബിജെപിയുടെ ഭരണം മോശമാണ്. യുപിയിലാകട്ടെ ക്രമസമാധാനം പാടേ തകര്‍ന്നിരിക്കുന്നു. ഇവിടെ കാട്ടുനിയമം മാത്രമാണ് നടക്കുന്നത് മായാവതി കൂട്ടിച്ചേര്‍ത്തു.

ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ഒരു നാണയത്തിന്റെ രണ്ട് കോണുകളാണെന്ന് അവര്‍ ആരോപിച്ചു. ഗുജറാത്തിലും മുസാഫര്‍നഗറിലും എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുസാഫര്‍ നഗര്‍ കലാപത്തിന്റെ പേരില്‍ ജനങ്ങള്‍ അഖിലേഷ് യാദവിനെ താഴെയിറക്കുമെന്നും മായാവതി പറഞ്ഞു.
നരേന്ദ്ര മോഡി അറിയപ്പെടുന്നത് ഗുജറാത്ത് കലാപത്തിന്റെ പേരില്‍, അഖിലേഷ് മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരിലും: മായാവതി

SUMMARY: Lucknow: Bahujan Samaj Party (BSP) leader Mayawati verbally attacked Prime Minister Narendra Modi, as well as Chief Minister Akhilesh Yadav.

Keywords: National, Lucknow, Bahujan Samaj Party, BSP, Leader, Mayawati, Verbally, Attacked, Prime Minister, Narendra Modi, Chief Minister, Akhilesh Yadav.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia