ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; മോഡി ദേശീയ രാഷ്ട്രീയത്തിലേക്ക്
Mar 31, 2013, 21:30 IST
ന്യൂഡല്‍ഹി: ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉള്കൊള്ളിച്ചുകൊണ്ട് പുനഃസംഘടിപ്പിച്ചു. മോഡിയുടെ പാര്‍ട്ടി പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുന്നുവെന്ന സൂചന നല്‍കികൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ്സിങാണ് പട്ടിക പ്രഖ്യാപിച്ചത്. ആറ് വര്‍ഷത്തിന് ശേഷമാണ് മോഡി ദേശീയ നേതൃത്വത്തില്‍ തിരിച്ചെത്തുന്നത്. ബി.ജെ.പി. മുന്‍ കേരള അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് ദേശീയ സെക്രട്ടറിയായി.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ ബോര്‍ഡില്‍ ഉള്‍പെടുത്താത്തത് അദ്വാനി പക്ഷത്തിന് തിരിച്ചടിയായി. അദ്വാനി പക്ഷത്തിന്റെ മുന്‍നിരക്കാരനാണ് ശിവ്രാജ്. പത്ത് ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് ബോര്‍ഡിലുള്ളത്. അടല്‍ ബിഹാരി വാജ്പേയ്, എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ ഉള്‍പെടെ 12 അംഗ സമിതിയാണ് ബി.ജെ.പി.യെ നയിക്കുക. അതോടൊപ്പം മോഡിയെ ബി.ജെ.പി.യുടെ കേന്ദ്ര ഇലക്ഷന് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.