'അനന്തമൂര്‍ത്തിയെ കൈവിടാതെ ബി.ജെ.പി'; രാജ്യം വിടാന്‍ പണം സമാഹരിച്ചു നല്‍കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: നരേന്ദ്ര മോഡിക്കെതിരെ പ്രസ്താവന നടത്തിയ അനന്തമൂര്‍ത്തിയെ എതായാലും ബി.ജെ.പി. വെറുതെ വിടാനൊരുങ്ങുന്നമട്ടില്ല. മൂര്‍ത്തിയെ പരിഹസിച്ച് ബി.ജെ.പി. വീണ്ടും രംഗത്തെത്തി. നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന മൂര്‍ത്തിയുടെ പ്രസ്താവനയാണ് ബി.ജെ.പി. നേതാക്കളെ ചൊടിപ്പിച്ചത്.

അനന്തമൂര്‍ത്തിക്ക് രാജ്യം വിട്ടു പോകാന്‍ പണം സ്വരൂപിച്ചു നല്‍കാനാണ് ബി.ജെ.പി. അനുകൂലികളുടെ തീരുമാനം. ഇതിന് സോഷ്യല്‍ മീഡിയകള്‍ വഴി പണ സമാഹരണ ദൗത്യം ആരംഭിച്ചിട്ടുണ്ട്. നേരത്തെ അനന്തമൂര്‍ത്തി കര്‍ണാടകയിലെ പൂനംപാണ്ഡെയെന്ന് ഒരു ബി.ജെ.പി വക്താവ് പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനന്തമൂര്‍ത്തിക്കെതിരെ കൂടുതല്‍ പ്രതികരണവുമായി ബി.ജെ.പി. രംഗത്തു വന്നത്.

അതേസമയം അനന്തമൂര്‍ത്തിയെ പിന്തുണച്ച് സാഹിത്യ രംഗത്തെ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. അദ്ദേഹം സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്നും അതിലിത്ര ആക്രോശിക്കാനില്ലെന്നുമാണ് ഇവരുടെ അഭിപ്രായം.
'അനന്തമൂര്‍ത്തിയെ കൈവിടാതെ ബി.ജെ.പി'; രാജ്യം വിടാന്‍ പണം സമാഹരിച്ചു നല്‍കും

Keywords : Ahmedabad, Narendra Modi, Prime Minister, India, National, BJP, Social Network, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia