നരേന്ദ്രമോഡിക്ക് ഒരു കോടിയുടെ ആസ്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നരേന്ദ്രമോഡിക്ക് ഒരു കോടിയുടെ ആസ്തി
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഒരു കോടിയുടെ ആസ്തി. നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് പ്രഖ്യാപന രേഖയിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. 2007ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഡിയുടെ സ്വത്തുവിവര പ്രഖ്യാപനത്തിൽ 40 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഉൾപ്പെടുത്തിയിരുന്നത്.

മണിനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് മോഡി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. 2007ലുണ്ടായ സ്വത്തുവിവരണത്തിൽ ഗാന്ധിനഗറിൽ 1,30,488 രൂപ വിലവരുന്ന ഭൂമി മോഡി സ്വന്തമാക്കിയിരുന്നു. എന്നാലിന്ന് ആ ഭൂമിയുടെ വില 30 ലക്ഷമായാണ് സ്വത്തുവിവരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഈ സ്ഥലത്തിന് ഒരു കോടിയുടെ മൂല്യമുണ്ട്. 2,47,208 രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

എസ്.ബി.ഐയുടെ സചിവാലയ ബ്രാഞ്ചിൽ 22,59,226 രൂപയുടെ സ്ഥിരനിക്ഷേപം, 4,24,836 രൂപയുടെ സേവിംഗ്സ് അക്കൗണ്ട് എന്നിവയുണ്ട്. 2007ലിത് യഥാക്രമം 8,00,000,വും 55,651രൂപയുമായിരുന്നു.

ഇതുകൂടാതെ രാജ്കോട്ട് നാഗരിക് സഹകാരി ബാങ്കിൽ 30,347 രൂപയും എസ്.ബി.ഐ മണിനഗറിൽ 10,000 രൂപയും നിക്ഷേപങ്ങളുണ്ട്.

SUMMERY: AHMEDABAD: The value of assets owned by Gujarat Chief Minister Narendra Modi has crossed the Rs 1 crore mark in 2012, from Rs 40 lakh five years ago, as per his affidavit accompanying the nomination papers for Assembly elections.

Keywords: National, Narendra Modi, Assembly election, Maninagar, Constituency, Gujrath, CM, Gandhinagar, Assets, Declaration, Nomination,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia