പെപ്‌സിയിലും കൊക്കക്കോളയിലും 5% പഴച്ചാറുകള്‍ കലര്‍ത്തണം: മോഡി

 


ന്യൂഡല്‍ഹി: (www.kvartha.com 24.09.2014) പെപ്‌സിയിലും കൊക്കക്കോളയിലും 5 ശതമാനം പഴച്ചാറുകള്‍ കൂടി കലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോളയില്‍ പഴച്ചാറുകള്‍ കലര്‍ത്തിയാല്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്നും മോഡി പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകളാണ് പെപ്‌സിയും കൊക്കക്കോളയും വാങ്ങുന്നത്. കോളകളില്‍ 5 ശതമാനം പ്രകൃതിദത്തമായ പഴച്ചാറുകള്‍ ചേര്‍ക്കണമെന്നാണ് എനിക്ക് ഈ കമ്പനികളോട് ആവശ്യപ്പെടാനുള്ളത് മോഡി പറഞ്ഞു.

അവര്‍ അങ്ങനെ ചെയ്താല്‍ നമ്മുടെ കര്‍ഷകര്‍ക്ക് ധാരാളം നേട്ടമുണ്ടാക്കാനാകും. പഴങ്ങള്‍ ദൂരെയെറിഞ്ഞ് കളയേണ്ട അവസ്ഥ നമ്മുടെ കര്‍ഷകര്‍ക്ക് ഉണ്ടാകില്ല മോഡി കൂട്ടിച്ചേര്‍ത്തു.

പെപ്‌സിയിലും കൊക്കക്കോളയിലും 5% പഴച്ചാറുകള്‍ കലര്‍ത്തണം: മോഡികര്‍ണാടകയില്‍ ഫുഡ് പാര്‍ക്ക് ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോഡി. 24ഓളം ഫുഡ് പ്രോസസിംഗ് കമ്പനികളുടെ 20,000 ടണ്‍ ഭക്ഷണ വസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം ഈ ഫുഡ് പാര്‍ക്കിലുണ്ട്.

SUMMARY: New Delhi: Prime Minister Narendra Modi on Wednesday said multinational cola giants PepsiCo and Coca-Cola should help augment fruit sales for Indian farmers by adding fresh fruit juices to their fizzy drinks.

Keywords: Prime minister, Narendra Modi, Pepsi, Coca Cola,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia