തിരിച്ചടി അവസാനിച്ചിട്ടില്ല; പാകിസ്താനെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് സൂചന നൽകി മുൻ സൈനിക മേധാവി

 
 Former Army Chief General Manoj Mukund Naravane
 Former Army Chief General Manoj Mukund Naravane

Photo Credit: X/Manoj Naravane

● മുൻ കരസേനാ മേധാവിയുടെ എക്സ് പോസ്റ്റ് ശ്രദ്ധേയമായി.
● പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് തിരിച്ചടി.
● 'ഓപ്പറേഷൻ സിന്ദൂറി'ൽ ഭീകര കേന്ദ്രങ്ങൾ തകർത്തു.
● ലഷ്കർ, ജെയ്ഷെ താവളങ്ങളിൽ ആക്രമണം നടന്നു.
● മസൂദ് അസ്ഹറിൻ്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ന്യൂഡൽഹി: (KVARTHA) പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്താനിൽ നടത്തിയ തിരിച്ചടി അവസാനിച്ചിട്ടില്ലെന്ന സൂചന നൽകി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെ. 'ഒന്നും അവസാനിച്ചിട്ടില്ല, സിനിമ ഇനിയും ബാക്കിയുണ്ട്' എന്ന അർത്ഥം വരുന്ന 'അഭി പിക്ചർ ബാക്കി ഹേ...' എന്ന അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ് ഇതിന്റെ സൂചനയാണ്.


പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാക് ഭീകര കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയിരുന്നു. പുലർച്ചെ 1.44 ന് 23 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ ലഷ്കർ-ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ ഒമ്പതോളം താവളങ്ങൾ തകർത്തു. ഇന്ത്യൻ മിസൈൽ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മസൂദ് അസ്ഹറിൻ്റെ പ്രസ്താവന ഉദ്ധരിച്ചാണ് വാർത്ത.

 Former Army Chief General Manoj Mukund Naravane Hints at Further Retaliation Against Pakistan Following Pahalgam Attack.

പാകിസ്താനെതിരായ നീക്കത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Former Indian Army Chief General Manoj Mukund Naravane hinted at continued retaliation against Pakistan following the Pahalgam terror attack, stating 'Abhi Picture Baaki Hai...' on X. This follows 'Operation Sindoor,' India's strong response targeting Lashkar and Jaish terror camps, reportedly killing Masood Azhar's relatives.

#IndiaStrikesBack, #MMNaravane, #PahalgamAttack, #OperationSindoor, #PakistanTerror, #IndianArmy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia