SWISS-TOWER 24/07/2023

നഖ്വി വിവാദ ട്വീറ്റ് പിന്‍വലിച്ചു; ബിജെപിക്ക് തലവേദനയായി സബീര്‍ അലി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 29.03.2014) പുറത്താക്കപ്പെട്ട ജെഡിയു നേതാവ് സബീര്‍ അലിക്കെതിരെയുള്ള വിവാദ ട്വീറ്റ് ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വി പിന്‍ വലിച്ചു. നഖ് വിക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സബീര്‍ അലി. ട്വിറ്ററിലൂടെയാണ് ബിജെപിയില്‍ പുതുതായി അംഗത്വമെടുത്ത സബീര്‍ അലിക്കെതിരെ മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തിയത്. തീവ്രവാദി ഭട്കലിന്റെ സുഹൃത്ത് ബിജെപിയില്‍ ചേര്‍ന്നു. ഉടന്‍ ദാവൂദിനേയും പാര്‍ട്ടി സ്വീകരിക്കുമെന്നായിരുന്നു ട്വീറ്റ്.

നഖ്വി വിവാദ ട്വീറ്റ് പിന്‍വലിച്ചു; ബിജെപിക്ക് തലവേദനയായി സബീര്‍ അലി
ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനെന്ന് ആരോപിക്കപ്പെടുന്ന യാസീന്‍ ഭട്കലിനെ അറസ്റ്റുചെയ്തത് സബീര്‍ അലിയുടെ വീട്ടില്‍ നിന്നുമാണെന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക സ്ഥിരീകരണം ലഭ്യമല്ല. ഇതിനിടയിലാണ് സബീര്‍ അലിക്ക് ബിജെപി അംഗത്വം നല്‍കിയത്. ഇതിനെതിരെയാണ് നഖ്വി രംഗത്തെത്തിയത്.

അതേസമയം സബീര്‍ അലിയുടെ അംഗത്വം ബിജെപി റദ്ദാക്കുമെന്നാണ് സൂചന.

SUMMARY: New Delhi: Amid growing dissidence over the BJP inducting Sabir Ali into its ranks, the expelled JD-U leader is likely to approach a court against Mukhtar Abbas Naqvi.

Keywords: Elections 2014, Bharatiya Janata Party, Mukhtar Abbas Naqvi, Janata Dal (United), Sabir Ali, Rashtriya Swayamsevak Sangh
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia