എ.എ.പി ഓഫീസ് ആക്രമണം: 13 ഹിന്ദു രക്ഷ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 


ഗാസിയാബാദ്: ഗാസിയാബാദ് കൗശാംബിയിലെ എ.എ.പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് 13 ഹിന്ദു രക്ഷ ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഭൂപേന്ദ്ര തോമര്‍, ഹിമാന്‍ഷു ശര്‍മ്മ, അനില്‍ യാദവ്, പണ്ഡിത് ഭൂനേന്ദ്ര ശര്‍മ്മ, സച്ചിന്‍ കുമാര്‍, അഭിഷേക്, നിഖില്‍ ത്യാഗി, ബബ്ലൂ, നിതിന്‍ ശര്‍മ്മ, കുല്‍ബിര്‍ റാവത്ത്, ഗൗരവ് ശര്‍മ്മ, സങ്കത് കറ്റര, രവീന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
എ.എ.പി ഓഫീസ് ആക്രമണം: 13 ഹിന്ദു രക്ഷ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബുധനാഴ്ച രാവിലെയാണ് എ.എ.പിയുടെ ഓഫീസ് നാല്പതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഹിന്ദു രക്ഷ ദളിന്റെ പതാകയേന്തിയവരാണ് ആക്രമണം അഴിച്ചുവിട്ടത്. അക്രമികള്‍ ഓഫീസിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും പ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു. ചിലര്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
SUMMARY: Ghaziabad: The Ghaziabad police today arrested 13 activists of Hindu Raksha Dal for vandalizing the office of Aam Aadmi Party in Kaushambi.
Aam Aadmi Party, AAP, Headquarters, Vandalised, Arvind Kejriwal, Prashant Bhushan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia