നജീബിന്റെ തിരോധാനം; നജീബിനെ മര്‍ദ്ദിച്ചവരില്‍ എബിവിപി അംഗവുമുണ്ടെന്ന് കണ്ടെത്തി
Nov 20, 2016, 16:32 IST
ന്യൂഡല്‍ഹി: (www.kvartha.com 20.11.2016) ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ജെ എന്‍ യു നടത്തിയ അന്വേഷണത്തില്‍ എബിവിപിക്ക് പങ്കുണ്ടെന്ന വാദം ശക്തമാകുന്നു. നജീബിനെ കാണാതാകുന്നതിന്റെ തലേന്ന് യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ടായ വാക്കേറ്റത്തിലും മര്‍ദ്ദനത്തിലും എബിവിപി അംഗം വിക്രാന്ത് കുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതാകുന്നത്. ഒക്ടോബര്‍ 14ന് എബിവിപിയിലെ ചില അംഗങ്ങളുമായി നജീബ് വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയില്‍ എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചുവെന്ന് യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഇതില്‍ വിക്രാന്ത് കുമാറും ഉള്‍പ്പെട്ടിരുന്നു.
അതേസമയം യൂണിവേഴ്‌സിറ്റിയുടെ അന്വേഷണ റിപോര്‍ട്ട് എബിവിപി നിഷേധിച്ചു. താന്‍ കുറ്റവാളിയാണെങ്കില്‍ തനിക്കെതിരെ എന്തുകൊണ്ട് അച്ചടക്ക നടപടി സ്വീകരിക്കുന്നില്ലെന്ന് വിക്രാന്ത് കുമാര്‍ ചോദിച്ചു.
ഇടതുപക്ഷ യൂണിയനുകള്‍ക്ക് മേല്‍ക്കൈയ്യുള്ള യൂണിവേഴ്‌സിറ്റിയില്‍ അന്വേഷണം സത്യസന്ധമാകില്ലെന്നും അവര്‍ ആരോപിച്ചു.
SUMMARY: A proctorial enquiry by JNU has found ABVP member Vikrant Kumar guilty of assaulting Najeeb Ahmed during a brawl following which the latter went missing over a month ago.
Keywords: National, Najeeb Ahmed, Missing, JNU

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.