Found Dead | യുവാവ് കെട്ടിട നിര്‍മാണ സ്ഥലത്തെ കുഴിയില്‍ മരിച്ച നിലയില്‍
May 30, 2023, 17:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൈസൂരു: (www.kvartha.com) കെട്ടിട നിര്‍മാണ സ്ഥലത്തെ കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെബ്ബലു വ്യവസായ മേഖലയിലെ സെന്‍ എന്‍ജിനീയറിങ് വര്‍ക്‌സ് ഫാക്ടറി ഉടമ ചെറിയാന്റെ മകന്‍ ക്രിസ്റ്റഫര്‍ ചെറിയാന്‍ (35) ആണ് മരിച്ചത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം വൈകീട്ട് നടക്കാന്‍ ഇറങ്ങിയ ക്രിസ്റ്റഫര്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. മൂന്ന് മാസം മുമ്പ് വീഴ്ചയില്‍ യുവാവിന് കാലിന് പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.
അതിനിടെയാണ് നടക്കാനിറങ്ങിയത്. ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരാതിയില്‍ വിജയനഗര പൊലീസ് കേസെസെടുത്തു.
ഭാര്യ: മറിയ. ഒരു കുട്ടിയുണ്ട്.
Keywords: Mysuru, News, National, Death, Police, Found dead, Building, Pit, Man, Body, Mysuru: Body of Businessman's 33-year-old Son Found in Building Pit.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

