SWISS-TOWER 24/07/2023

13 കിലോ ഭാരമുള്ള കൈകള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 25.08.2014) മുഖത്തേക്കാള്‍ ഇരട്ടി വലിപ്പമുള്ള കൈകളുമായി ദുരിതമനുഭവിക്കുകയാണ് എട്ട് വയസുകാരന്‍ കലീം. ഇതുവരെ കണ്ടെത്താനാവാത്ത രോഗത്തിന്റെ ഇരയാണ് കലീം. പൂര്‍ണ ആരോഗ്യവാനായ കലീമിന്റെ കൈകള്‍ക്ക് മാത്രമാണ് അമിത വളര്‍ച്ച. 13 കിലോ ഭാരമാണ് കലീമിന്റെ കൈപ്പത്തികള്‍ക്ക് മാത്രം.

ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ ഷൂസിന്റെ വള്ളി കെട്ടാനോ കളിക്കാനോ ആകാതെ വിഷമിക്കുന്ന കലീമിന് പഠനവും അവസാനിപ്പിക്കേണ്ടി വന്നു. മറ്റ് കുട്ടികള്‍ കലീമിനെ ഭയത്തോടെയാണ് കാണുന്നത്. അതിനാല്‍ കലീം തന്നെ സ്വമേധയ പഠനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

13 കിലോ ഭാരമുള്ള കൈകള്‍13 ഇഞ്ച് നീളമാണ് കലീമിന്റെ കൈക്ക്. ഒരു പൂര്‍ണ വളര്‍ച്ചയെത്തിയ മനുഷ്യന്റെ കൈയുടെ ശരാശരി നീളം 7.44 ഇഞ്ചാണ്. കലീം ജനിച്ചപ്പോഴേ കൈകള്‍ക്ക് വലിപ്പം കൂടുതലായിരുന്നുവെന്ന് പിതാവ് ഷമീമും മാതാവ് ഹലീമയും പറഞ്ഞു. വളരെ ദരിദ്രരായ മാതാപിതാക്കള്‍ കലീമിന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ്.

SUMMARY: Eight-year-old Indian boy Kaleem suffers from a rare, undiagnosed, disorder that has caused his hands to grow out of proportion.

Keywords: Indian Boy, Hands, Disorder, Palms,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia