Car Accident | മൈസൂറില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം


● ഭര്‍ത്താവിനൊപ്പം നൃത്ത പരിപാടിക്കായി പോകവെയായിരുന്നു അപകടം.
● നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ആരോഗ്യസ്ഥിതി വഷളായി.
● മാനന്തവാടിയില്‍ നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു.
● ടിവി ചാനലുകളിലും ധാരാളം റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.
മാനന്തവാടി: (KVARTHA) മലയാളി നൃത്ത അധ്യാപികയ്ക്ക് മൈസൂറില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ദാരുണാന്ത്യം. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകള്‍ അലീഷ ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് ജോബിന്‍ ചികിത്സയില്‍ കഴിയുകയാണ്.
മാനന്തവാടിയില്‍ നൃത്ത അധ്യാപികയായ അലീഷ ഭര്‍ത്താവ് ജോബിനോടൊപ്പം ബെംഗ്‌ളൂറിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടത്തില്‍പെട്ടത്. മൈസൂറില്‍വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.
ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടല്‍പേട്ടില്‍ വെച്ച് ആരോഗ്യസ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും ധാരാളം റിയാലിറ്റി ഷോകളിലും പങ്കെടുത്ത താരം കൂടിയാണ് അലീഷ. ഏക മകള്‍: എലൈന എഡ്വിഗ ജോബിന്‍.
ഈ ദുഃഖകരമായ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Malayali dance teacher died in a car accident in Mysore. Aleesha, daughter of retired police officer Josy and Reena, was the victim. Her husband, Jobin, was injured in the accident and is undergoing treatment. Aleesha was a dance teacher in Mananthavady and also participated in reality shows.
#CarAccident #TragicDeath #Mysore #Kerala #DanceTeacher #RealityShow