Earthquake | മ്യാന്‍മറില്‍ ഭൂചലനം; ഇന്‍ഡ്യയിലെ അതിര്‍ത്തി പ്രദേശങ്ങളിലും പ്രകമ്പനം
നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട് ചെയ്തിട്ടില്ല.
ഗുവാഹത്തി, ഷിലോങ് എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് 6.45നായിരുന്നു ഭൂകമ്പം.
മേയ് 1 ന് അഫ്ഗാനിസ്താനിലും ഭൂചലനം ഉണ്ടായി.
ന്യൂഡെല്‍ഹി: (KVARTHA) മ്യാന്‍മറില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച (29.05.2024) വൈകിട്ട് 6.45നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ഇന്‍ഡ്യയിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
മ്യാന്‍മറിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ഇന്‍ഡ്യയിലെ ഗുവാഹത്തി, ഷിലോങ് എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട് ചെയ്തിട്ടില്ല. അതേസമയം, നേരത്തെ മേയ് 1 ന് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താനിലും ഉണ്ടായതായി ബുധനാഴ്ച നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.
EQ of M: 5.6, On: 29/05/2024 18:43:26 IST, Lat: 23.46 N, Long: 94.54 E, Depth: 110 Km, Location: Myanmar.
— National Center for Seismology (@NCS_Earthquake) May 29, 2024
For more information Download the BhooKamp App https://t.co/5gCOtjdtw0 @KirenRijiju @Ravi_MoES @Dr_Mishra1966 @ndmaindia @Indiametdept pic.twitter.com/CZLEeuA9pa