എന്റെ പേര് യാക്കൂബ് മേമന്‍; ഞാനൊരു തീവ്രവാദിയല്ല!

 


മുംബൈ: (www.kvartha.com 28/07/2015) മുംബൈ നഗരത്തെ നടുക്കിയ 1993ലെ സ്‌ഫോടന പരമ്പരകള്‍ക്ക് ശേഷമാണ് യാക്കൂബ് മേമന്‍ എന്ന പേര് മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ കീഴടക്കിയത്. സ്‌ഫോടനങ്ങള്‍ക്ക് ശേഷം ദുബൈയിലേയ്ക്ക് പറന്ന യാക്കൂബ് മേമനെ കുറിച്ച് ആര്‍ക്കുമറിയില്ല. അതേസമയം ദാവൂദ് ഇബ്രാഹീമിന്റെ സാ മ്രാജ്യത്തിന്റെ സമീപ സ്ഥലമായ ഭേന്ദി ബാസാറിലൂടെ നടക്കാറുള്ള യാക്കൂബ് മേമനെ അവിടെയുള്ള ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാമായിരുന്നു.

ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു കോര്‍പ്പറേറ്ററാണ് ആ യാക്കൂബ് മേമന്‍. കോര്‍പ്പറേറ്ററായ യാക്കൂബ് മേമനും അദ്ദേഹത്തിന്റെ പേരുകാരനായ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.

ജൂലൈ 30 അടുക്കുന്നതോടെ സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമന്‍ വീണ്ടും മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ കീഴടക്കുകയാണ്. അന്നേ ദിവസമാണ് അദ്ദേഹത്തെ തൂക്കിലേറ്റുക (അല്‍ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍).

ഞാനിപ്പോഴും ഇവിടെയുണ്ട്

എന്റെ പേര് യാക്കൂബ് മേമന്‍; ഞാനൊരു തീവ്രവാദിയല്ല!

സമാജ് വാദി പാര്‍ട്ടി അംഗമായാണ് യാക്കൂബ് മേമന്‍ ബിഎംസിയിലേയ്ക്ക് മല്‍സരിച്ച് ജയിച്ച് കോര്‍പ്പറേറ്ററായത്. 22 വര്‍ഷത്തിലേറെ കാലം കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ ഇദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. എയര്‍പോര്‍ട്ടുകളിലും മറ്റും ലഭിക്കുന്ന സംശയത്തോടെയുള്ള സമീപനങ്ങള്‍ യാക്കൂബിന് പതിവായിരുന്നു.

1992ലെ കലാപങ്ങള്‍ക്കും 1993 മാര്‍ച്ചിലുണ്ടായ സ്‌ഫോടനങ്ങള്‍ക്കും ശേഷം നഗരത്തിലെ അന്തരീക്ഷം പൊതുവെ സംഘര്‍ഷ ഭരിതമായിരുന്നു. ഇതിനിടയിലാണ് ഒരു പത്രത്തിന്റെ തലക്കെട്ടുകളില്‍ യാക്കൂബ് മേമന്റെ പേര് പ്രത്യക്ഷപ്പെട്ടത്. യാക്കുബ് മേമന്‍ രാജ്യം വിട്ടെന്നും ഇപ്പോള്‍ അദ്ദേഹമൊരു പിടികിട്ടാപ്പുള്ളിയാണെന്നുമായിരുന്നു തലക്കെട്ട്. എന്നാല്‍ യാക്കൂബിന്റെ ചിത്രം അവര്‍ പ്രസിദ്ധീകരിച്ചിരുന്നില്ല.

ഒന്നര വര്‍ഷമായിരുന്നു ഞാനന്ന് ബിഎംസിയിലെ കോര്‍പ്പറേറ്റര്‍ ആയിട്ട്. അവിടുത്തെ ജനങ്ങള്‍ എന്നെ അറിഞ്ഞിരുന്നു. ആ വാര്‍ത്ത അവരെ വേദനിപ്പിച്ചു. എന്തുപറ്റിയെന്ന് പലരും എന്നോട് ചോദിച്ചു.

ഭയക്കാനൊന്നുമില്ലെന്ന് തന്റെ വോട്ടര്‍മാരെ അറിയിക്കാന്‍ അദ്ദേഹം തന്റെ മണ്ഡലത്തിലൂടെ ചുറ്റിക്കറങ്ങി. മറ്റേതോ യാക്കൂബ് മേമനെ കുറിച്ചാണ് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാഹിയില്‍ നിന്നുള്ള ടൈഗര്‍ മേമന്റെ സഹോദരനായിരുന്ന് ആ യാക്കൂബ് മേമന്‍.

ആദ്യം 1992ല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് യാക്കൂബ് മേമന്‍ ബിഎം.സിയിലേയ്ക്ക് മല്‍സരിച്ചത്. പിന്നീട് 1995ല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് മല്‍സരിച്ചു. ഇപ്പോഴും ബിഎംസിയിലെ കോര്‍പ്പറേറ്ററാണ് യാകൂബ് മേമന്റെ ഈ അപരന്‍. 220മ് വാര്‍ഡിനെയാണിദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്.

മിഡ് ഡേയാണ് രസകരമായ ഈ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

SUMMARY: After the serial blasts ripped through the city in 1993, a little-known Yakub Memon had fled to Dubai and a better-known Yakub Memon walked through the streets of Bhendi Bazaar, Dawood Ibrahim's neighbourhood, assuring voters that there was no connection between him and his namesake, who was being touted as one of the architects of the attack.

Keywords: Yakub Memon, Corporator, BMC, Tiger Memon, Mumbai Serial Blasts,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia