ഒന്‍പത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ബിജെപി നേതാവ് കീഴടങ്ങി

 


ADVERTISEMENT

മുസാഫര്‍പൂര്‍: (www.kvartha.com 28.02.2018) മുസാഫര്‍പൂര്‍ ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ പ്രതി ബിജെപി നേതാവ് മനോജ് ബെയ്ത പോലീസില്‍ കീഴടങ്ങി. ഇയാളെ പറ്റ്‌ന മെഡിക്കല്‍ കോളേജില്‍ നിന്നും മുസാഫര്‍പൂര്‍ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ മനോജ് ബെയ്തയ്ക്ക് ചികില്‍സ നല്‍കുന്നതിന്റെ ഭാഗമായാണ് മാറ്റം.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഒമ്പത് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്ത അപകടമുണ്ടായത്. പ്രതി ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് കുട്ടികള്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ അകപ്പെട്ടത്.

ഒന്‍പത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ബിജെപി നേതാവ് കീഴടങ്ങി

സംഭവത്തെ തുടര്‍ന്ന് ബെയ്തയെ ആറ് വര്‍ഷത്തേയ്ക്ക് ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Nine children were killed and many others injured after his car mowed into a crowd on Saturday afternoon. The children were reportedly aged between 8 and 10 years.

Keywords: Muzaffarpur, Accident, BJP, Surrendered

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia